കാസര്‍കോട്: പുല്ല് പറിക്കുന്നതിനിടയില്‍ മണ്‍തിട്ടയില്‍ നിന്നു താഴേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഷേണി വില്ലേജിലെ അരിയപ്പാടി, മലങ്കരയിലെ മുഹമ്മദ് (75) ആണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം വീട്ടിനു സമീപത്ത് മണ്‍തിട്ടയില്‍ പുല്ല് പറിക്കുന്നതിനിടയില്‍ കാല്‍തെന്നി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ലത്തീഫ്, ബഷീര്‍, അസീസ്, ആയിഷ, അവ്വമ്മ, നഫീസ, മൈമൂന, സമീറ. മരുമക്കള്‍: കലന്തര്‍, ബീവി, ഫായിസ, തസ്‌റീന, അബ്ദുല്‍ റഹ്‌മാന്‍(ഷേണി), ഇസ്മായില്‍ (ബന്തിയോട്), ജബ്ബാര്‍ (സീതാംഗോളി), ഖലീദ്
(ആലംപാടി).







