കുമ്പള: ബസിനു പിന്നില്‍ സ്‌കൂട്ടറിടിച്ചു വിദ്യാര്‍ത്ഥിനി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ കുമ്പള ശാന്തിപ്പള്ളയിലാണ് അപകടം. അംഗഡിമുഗര്‍ സ്വദേശിനിയും മംഗലാപുരത്തു വിദ്യാര്‍ത്ഥിനിയുമായ സ്‌കൂട്ടര്‍ യാത്രക്കാരി നിത ഫാത്തിമ (18)യെ കുമ്പളയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയയില്‍ നിന്നു കുമ്പളയിലേക്കു വരുകയായിരുന്ന ബസിനു പിന്നിലാണ് സ്‌കൂട്ടറിടിച്ചത്.







