കാസര്‍കോട് ജില്ലയിലെ സീനിയര്‍ ഷാര്‍പ്പ് ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിനെ വനം- വന്യജീവി വകുപ്പും തദേശ സ്വയം ഭരണ വകുപ്പും ചേര്‍ന്നു ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. ബാലന്‍ ആദരവ് സമ്മാനിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കിയ അബ്ദുള്‍ ഗഫൂറിനെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.വി വിനോദ്, ആര്‍.രാഹുല്‍, എന്‍.വി സത്യന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഹനീഫ്, മെമ്പര്‍ ജയകൃഷ്ണന്‍, വനം വകുപ്പ് ജീവനക്കാര്‍ സംബന്ധിച്ചു.







