കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് വന്‍ തിരക്ക്. ആദ്യ ദിവസമായ ശനിയാഴ്ചയും ഞായറാഴ്ചയും വനിതകള്‍ക്കു മാത്രമാണ് പ്രവേശനം. പ്രദര്‍ശനം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വനിതകളെ കൊണ്ട് രാവിലെ പത്തു മണിയോടെ തന്നെ കുണിയയും പരിസരങ്ങളും ജനസാഗരമായി. പ്രദര്‍ശന നഗരിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്യൂ കപ്പണക്കാല്‍ വരെ നീണ്ടു. പ്രതീക്ഷിച്ചതിലും അധികം ആള്‍ക്കാര്‍ ഒഴുകിയെത്തിയത് സംഘാടക സമിതിയെപ്പോലും ഞെട്ടിപ്പിച്ചു. ഞായറാഴ്ച കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെയാണ് എക്‌സോ നഗരിയിലേക്ക് പുരുഷന്മാര്‍ക്കു പ്രവേശനം. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ ഖാദര്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് എക്‌സോ ഉദ്ഘാടനം ചെയ്തത്. നിരവധി പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.







