കാസര്‍കോട്: ബെള്ളൂര്‍- എന്‍മകജെ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പാണാജെ, തൂമ്പനടുക്കയില്‍ പുലിയിറങ്ങി. കേരള- കര്‍ണ്ണാടക സംസ്ഥാന അതിര്‍ത്തി കൂടിയാണിത്. പുല്ലരിയാന്‍ പോയ സ്ത്രീയാണ് പുലിയ കണ്ടത്. ഇവര്‍ നിലവിളിച്ചോടിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. പരിശോധനയില്‍ പുലിയുടെ കാല്‍പാദങ്ങളുടെ അടയാളം മണ്ണില്‍ പതിഞ്ഞ നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. ഈ പ്രദേശത്ത് മുമ്പും പുലി ഇറങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.








