കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസില്‍ വോളിബോളില്‍ ചാമ്പ്യന്‍മാരായ കേരള ടീമിന് യുണൈറ്റഡ് കൊമ്പനടുക്കം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ടീം അംഗങ്ങളോടൊപ്പം ക്ലബ് പ്രസിഡണ്ട് ശരീഫ് കെ, സെക്രട്ടറി സലാം എല്‍ ടി, വൈ പ്രസി. സാദിഖ് കെ.ടി, മെമ്പര്‍മാരായ നവാസ് ആലിച്ചേരി, സുബൈര്‍ കൊമ്പനടുക്കം, സഫറുദ്ധീന്‍ ചാമകടവ് സംബന്ധിച്ചു.







