കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. ഒത്തുകൂടാം ചേര്‍ന്നുനില്‍ക്കാം എന്ന സന്ദേശവുമായി മാവുങ്കാല്‍ ഐ.എം.എ ഹാളില്‍ നടന്ന കലാമേള പഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, വാര്‍ഡ് മെമ്പര്‍ സജി കുന്നുമ്മല്‍, സി.ഡി.എസ്.മെമ്പര്‍ കെ.വി. മിനി, റോട്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന സുകുപഞ്ചായത്ത് സെക്രട്ടറി ടി. ഷൈജു ,ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ കെ.വി. ഗൗരിശ്രീ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ സര്‍ഗ്ഗ പ്രതിഭകളുടെ കലാപരിപാടികള്‍ വിസ്മയം പകര്‍ന്നു. കവിതാലാപനവും ഗാനാലാ
പനവും ആംഗ്യപ്പാട്ടും ചിത്രം വരെയും ഒപ്പനയും നാടോടി നൃത്തവും ഫ്യൂഷന്‍ ഡാന്‍സും കാണികളുടെ മനസ്സ് കവര്‍ന്നു. ഭിന്നശേഷിക്കാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല ഒന്നിച്ച് ചേര്‍ന്ന് ഒപ്പം കൂട്ടേണ്ടവരാണെന്ന് ഭിന്നശേഷി കലാമേള മാറി ഓര്‍മ്മിപ്പിച്ചു. സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി, ബ്ലോക്ക് മെമ്പര്‍ കെ. ബിന്ദു, പഞ്ചായത്ത് മെമ്പര്‍ സി. കുഞ്ഞാമിന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.വി. രത്‌നകുമാരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷൈജു സമ്മാനങ്ങള്‍ വിതരണം ചെയ്തു.








