സ്വര്‍ണ്ണവില കുത്തനെ വീണു; 6,320 രൂപ കുറഞ്ഞ് പവന്‍ വില 1,17,760 ആയി

കൊച്ചി: ചരിത്രം സൃഷ്ടിച്ച കുതിപ്പിനു ഒടുവിൽ സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. 6,320 രൂപ കുറഞ്ഞ് പവന്‍ വില 1,17,760 രൂപയായി . ഗ്രാമിന് 790 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 14,720 രൂപയായി.
സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വലിയ ഇടിവ് ഉണ്ടായത്. വെള്ളിയാഴ്ച പവന്‍ വിലയില്‍ 5,240 രൂപയുടെ കുറവുണ്ടായി. ഡിസംബര്‍ 23ന് ആണ് സ്വര്‍ണ്ണവില ആദ്യമായി ലക്ഷം രൂപ കടന്നത്.
ഇറാന്‍- അമേരിക്ക യുദ്ധ ഭീതിയാണ് സ്വര്‍ണ്ണവില കുതിപ്പിനു ഇടയാക്കിയതെന്നാണ് വിപണി വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നത്. ഇപ്പോള്‍ സംഘര്‍ഷ സാധ്യതയില്‍ വലിയ അയവ് ഉണ്ടായതോടെ സ്വര്‍ണ്ണവില കുതിപ്പിനും വിരാമമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page