ശങ്കരംപാടി സ്വദേശി പാണ്ടി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം, ശങ്കരംപാടി സ്വദേശിയെ അഡൂര്‍, പാണ്ടി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊരമ്പാറയിലെ എ ബാലകൃഷ്ണന്‍ നായരുടെ മകന്‍ ടി മണികണ്ഠന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കും ഒന്‍പതു മണിക്കും ഇടയിലാണ് ആത്മഹത്യയെന്നു സംശയിക്കുന്നു. മാനസിക വിഷമമാണ് കാരണമെന്ന് പറയുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: സാവിത്രി. ഭാര്യ: പി രമ്യ. മക്കള്‍:ടി ദേവനന്ദ, ടി അഭിനന്ദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page