കാസർകോട്: പനയാൽ , അരവത്ത് മട്ടെങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്ര നവീകരണ ബ്രഹ്മകലശോത്സവം ഫെബ്രുവരി 22 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടക്കും. ഇതിനു മുന്നോടിയായി കലവറയ്ക്കു കുറ്റിയടിച്ചു. ആശാരി വിനോദ് ചായ്യോത്തിൻ്റെ നേതൃത്വത്തിൽ നടന്ന കുറ്റിയടിക്കൽ ചടങ്ങിന് ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി, ജനറൽ കൺവീനർ പി.രാഘവൻ ,ട്രഷറർ മാധവൻ തോക്കാനം ക്ഷേത്രസ്ഥാനികർ , വിവിധ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. 22 ന് രാവിലെ 8.55നും 9. 55 നും മധ്യേ കന്നിക്കലവറനിറച്ചതിനു ശേഷം 11 പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ഭക്ഷ്യവസ്തുക്കൾ ഘോഷയാത്രയായി എത്തിക്കും. വൈകുന്നേരം 5 ന് ആചാര്യവരവേൽപ്പ്. 23 ന് ആചാര്യസംഗമം, തുടർന്നുള്ള ദിവസങ്ങളിൽ കർഷക കൂട്ടായ്മ, മെഗാ കൈ കൊട്ടിക്കളി, വനിതാസംഗമം, മെഗാ പൂരക്കളി,
സർവ്വമത സമ്മേളനം ,സാംസ്കാരിക സമ്മേളനം 1സംഗീതാർച്ചന, ഭജന, വിവിധ കലാപരികൾ അരങ്ങേറും.27 ന് രാവിലെ 11.12 നും 11.3 4 നും ഇടയിലെ മുഹൂർത്തത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടാകും.







