ഹൈദരാബാദ്: തെലുങ്കാനയിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പെട്രോൾ ഒഴിച്ച് ഒഴിച്ചു തീവച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. 25 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു അക്രമമെന്ന് ശനിയാഴ്ച വൈകിട്ടാണ് പോലീസ് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കൊലപാതകത്തിന്റെ ലക്ഷ്യം എന്തായിരുന്നു വെന്നും മറ്റും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിപ്പിൽ പറഞ്ഞു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീവയ്ക്കുന്നു എന്നു വിവരം ലഭിച്ച ഉടനെ ക്രൈം സീൻ ടീമുമായി പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.







