കാസര്‍കോട്: വൊര്‍ക്കാടി, മജീര്‍പ്പള്ളയിലെ വ്യാപാരിയായ കെ പ്രഭാകര (62) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൊര്‍ക്കാടി യൂണിറ്റ് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷക്കീല. മക്കള്‍: അക്ഷത, അനുഷ. മരുമക്കള്‍: അഭിലാഷ്, മഞ്ജിത്ത്. സഹോദരങ്ങള്‍: എസ് ജെ ദിവാകര(മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി), ചന്ദ്രകല, ശശികല.







