അടുത്ത വീട്ടിലെ വളർത്ത് നായയുടെ കടിയേറ്റ് 31 കാരിക്ക് 50 തുന്നൽക്കെട്ട്

ബംഗളൂരു: സോഫ്റ്റ്‌വെയർ എൻജിനീയറായ 31 കാരിയെ താമസസ്ഥലത്ത് അടുത്ത വീട്ടിലെ വളർത്തുനായ കടിച്ചുപറിച്ചു. മുഖത്തും കഴുത്തിനും കൈകാലുകൾക്കും കടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 50 കുത്തിക്കെട്ടുകൾ വേണ്ടി വന്നു. ബംഗളൂർ എച്ച് എസ് ആർ ലേ ഔട്ട് ടീച്ചേഴ്സ് കോളനിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാ യിരിക്കുകയാണ്. രാവിലെ ഏഴുമണിയോടെ കോർട്ടേഴ്സിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ചീറിയെടുത്ത നായ യുവതിയെ കടിച്ച് പറിക്കുകയായിരുന്നു. കടിയേറ്റ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരൻ യുവതിയെ രക്ഷിക്കുന്നതിനിടയിൽ നായ അയാൾക്ക് നേരെയും ചാടിവീണു. ഇതിനിടയിൽ രക്ഷപ്പെട്ട യുവതി ഗേറ്റും വാതിലും അടച്ച് റൂമിനുള്ളിൽക്കയറി രക്ഷപ്പെട്ടു. ശരീരമാസകലം നായയുടെ കടിയേറ്റ അവരെ ഉടൻ ആശുപത്രയിലെത്തിച്ചു. ഇവർക്കു 50 കുത്തിക്കെട്ടു വേണ്ടി വന്നു. നായയുടെ ഉടമയായ അൽക്കാരനെതിരെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page