കാസര്‍കോട്: പെരിയ വയോജന കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പെരിയ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി കരുണാകരന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിഗോവിന്ദന്‍, എംപി ദാമോദരന്‍ കുട്ടി, കോരന്‍ ശ്രീവത്സം എന്നിവർവിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കെ. ചന്ദ്രശേഖരന്‍, കെ.പി കമ്മാരന്‍ നായര്‍, പി. കേളു, വി കുമാരന്‍, എം ചന്ദ്രന്‍, പി.കെ കുമാരന്‍ നായര്‍, വി.വി വിലാസിനി, എ കരുണാകരന്‍ നായര്‍ സംസാരിച്ചു.






