കുമ്പള: നിര്‍ബന്ധിത പരിശോധന എന്ന പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഏജന്‍സികളുടെ നടപടി തടയണമെന്ന് കോണ്‍ഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏജന്‍സിയുടെ ഐഡന്റി കാര്‍ഡ് കാണിച്ചാണ് പരിശോധനയെന്നും 200രൂപയും ജി എസ് ടി ചാര്‍ജായി 36 രൂപയും കൂട്ടി 236 രൂപയാണ് ഓരോ ഉപഭോക്താവും നല്‍കേണ്ടി വരുന്നതെന്നും മണ്ഡലം പ്രസി. രവി പൂജാരി ആരോപിച്ചു.
സുരക്ഷാ പരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം അന്യായമായ നോക്കുകൂലി സമ്പ്രദായം ഉടന്‍ പുനഃപരിശോധിക്കണമെന്നു രവി പൂജാരി ആവശ്യപ്പെട്ടു.






