ലക്ഷാധിപതികളെ സമ്മാനിച്ച് മധു ലോട്ടറീസ്; സുവര്‍ണ്ണ കേരളം രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മധുലോട്ടറി വിറ്റ ടിക്കറ്റിന്

കാസര്‍കോട്: കാസര്‍കോട് സ്‌റ്റേറ്റ് ബസ്‌സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറീസ് വില്‍പ്പന നടത്തിയ ആര്‍ വി 815474 ടിക്കറ്റിന് ഇന്നു നടന്ന സുവര്‍ണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചു. മധു ലോട്ടറി വിറ്റ ടിക്കറ്റുകള്‍ക്കു മുമ്പും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.

സാംസ്‌ക്കാരിക നായകന്മാരുടെ കര്‍മ്മ പഥങ്ങളിലൂടെ തപസ്യയുടെ തീര്‍ത്ഥയാത്ര

കാസര്‍കോട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണോത്സവത്തിന്റെ ഭാഗമായ ഉത്തരായനം സാംസ്‌ക്കാരിക യാത്ര ശനിയാഴ്ച രാവിലെ ചെറുവത്തൂര്‍ കുട്ടമത്ത് കവി ഭവനില്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നിനു കാറഡുക്ക കലാഗ്രാമത്തില്‍ സമാപിക്കും.സാഹിത്യ-കലാ- സാംസ്‌ക്കാരിക രംഗങ്ങളിലെ കാസര്‍കോട് ജില്ലയിലെ പൂര്‍വ്വസൂരികളെ അറിയാനും ആദരിക്കാനും സമൂഹത്തെ പ്രേരിപ്പിക്കുകയെന്നതാണ് സാംസ്‌ക്കാരിക യാത്ര ലക്ഷ്യമാക്കുന്നത്. കേരളത്തിന്റെ സാംസ്‌ക്കാരിക സ്പന്ദനങ്ങളെ കൂടുതല്‍ ശക്തമായി സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്ന ശ്രമത്തില്‍ സഹൃദയരുടെ ശ്രദ്ധ തപസ്യ ക്ഷണിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി ജി ഹരിദാസ് ഉദ്ഘാടനം ചെയ്യും. സംഗീത പൂര്‍ണ്ണശ്രീ …

ബേക്കൽ, ഇല്യാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി അന്തരിച്ചു

കാസർകോട്:ബേക്കൽ ,ഇൽയാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി (55) അന്തരിച്ചു. ഇല്യാസ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും അബൂദാബി കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു.ഭാര്യ:ബീവി (ചെരുമ്പ ).മക്കൾ: മുബീൻ, മുബീന, മുബശ്ശിർ, മുഫീദ, ഇസ്‌മായിൽമരുമകൾ: അശ്ഫ (കുമ്പള).സഹോദരങ്ങൾ: ടി.കെ.ഹാരിസ് ഹാജി, ടി.കെ. ഇൽയാസ്, ടി.കെ.ഹസൈനാർ, ടി.കെ.മുനീർ, ബീവി, പരേതരായ ടി.കെ.മുഹമ്മദ് കുഞ്ഞി ഹാജി, ടി.കെ.മജീദ്.

‘പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ’

കാസര്‍കോട്: വിഷുക്കാലത്തു പൂക്കാതിരിക്കാന്‍ ആവാത്ത കൊന്നകള്‍ ഇപ്പോള്‍ വിഷുവിനു കാത്തിരിക്കുന്നില്ല. ജനുവരിയില്‍ത്തന്നെ കാത്തിരിപ്പു മതിയാക്കി വിഷുവിനു മുമ്പു അവ പൂത്തുലച്ചു നില്‍ക്കുന്നു. പഴമക്കാര്‍ ഈ പ്രതിഭാസം അത്ഭൂതമെന്ന് അതിശയിക്കുന്നു. അതേസമയം വിഷുക്കണി ഒരുക്കാന്‍ അനിവാര്യമായ കണിക്കൊന്നപ്പൂവ് അപ്പോഴുണ്ടാവുമോ എന്നും സംശയിക്കുന്നു.അതിശക്തമായ വേനല്‍ കണിക്കൊന്നകള്‍ പൂക്കുന്നതിന് അനിവാര്യമാണെന്നു പഴമക്കാര്‍ പറയുന്നു. പണ്ടു വിഷുക്കാലത്തു കിട്ടിയിരുന്നതിനെക്കാള്‍ ശക്തമായ ചൂട് ഇപ്പോള്‍ വിഷുവിനു മുമ്പ് അനുഭവപ്പെടുന്നതിന്റെ ഫലമായിരിക്കും കൊന്നകള്‍ നേരത്തേ പൂക്കുന്നതെന്നും കരുതുന്നുണ്ട്. ഹൈബ്രീഡ് കൊന്നകള്‍ക്കു വിഷുവും ഓണവുമൊന്നുമില്ലെന്നും അവയ്ക്ക് എന്നും …

ഉദിനൂർ ക്ഷേത്ര പാലക ക്ഷേത്രം പാട്ടുത്സവത്തിനു ഭക്തിനിർഭരമായ തുടക്കം

ചെറുവത്തൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രം പാട്ട് ഉത്സവം തുടങ്ങി. 12 ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ക്ഷേത്രത്തിന് കീഴിലുള്ള വിവിധ കഴകങ്ങളിൽ നിന്നു ക്ഷേത്രേശന്മാരും സ്ഥാനികരും ഭക്തരും പങ്കെടുത്തു. ജന്മഗണിശന്മാരായ ചന്തേര കെ. പുരുഷോത്തമൻ, എളമ്പച്ചി കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ തിരുവായുധം എഴുന്നുള്ളിക്കുന്നതിനുള്ള മുഹൂർത്തം കുറിക്കുന്ന കുട വെയ്ക്കൽ ചടങ്ങ് നടന്നു. വേങ്ങക്കോട്ട്, കാപ്പാട് ,കണ്ണമംഗലം, രാമവില്യം, തടിയൻ കൊവ്വൽ ,കുറുവാപ്പള്ളി, പയ്യക്കാൽ, പടന്ന തുടങ്ങിയ കഴകങ്ങളിൽ നിന്നും മുണ്ട്യകളിൽ നിന്നുമുള്ള ക്ഷേത്രേശന്മാരും …

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ പുസ്തക പ്രകാശനം ബുധനാഴ്ച; സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സി പി എം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനും അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങിനും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകം ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രൊഫ. എം എന്‍ വിജയന്റെ മകന്‍ ഡോ. വി എസ് അനില്‍ കുമാറിനു കോപ്പി നല്‍കി ജോസഫ് സി മാത്യുവാണ് പ്രകാശനം …

പെരിയ വയോജന കേന്ദ്രത്തില്‍ വെള്ളo എത്തിക്കണം: പെന്‍ഷനേഴ്‌സ് യൂണിയന്‍

കാസര്‍കോട്: പെരിയ വയോജന കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പെരിയ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി കരുണാകരന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. എം. കുഞ്ഞിഗോവിന്ദന്‍, എംപി ദാമോദരന്‍ കുട്ടി, കോരന്‍ ശ്രീവത്സം എന്നിവർവിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കെ. ചന്ദ്രശേഖരന്‍, കെ.പി കമ്മാരന്‍ നായര്‍, പി. കേളു, വി കുമാരന്‍, എം ചന്ദ്രന്‍, പി.കെ കുമാരന്‍ നായര്‍, വി.വി വിലാസിനി, …

പി.ആര്‍.നമ്പ്യാര്‍ സ്മാരക എ.കെ.എസ്.ടി.യു പുരസ്‌കാരം പന്ന്യന്‍ രവീന്ദ്രന് സമ്മാനിച്ചു

കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്റ സ്ഥാപകനേതാവുമായിരുന്ന പി.ആര്‍ നമ്പ്യാരുടെ സ്മരണക്കായി ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് പുരസ്‌കാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും, മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന് സമര്‍പ്പിച്ചു. അടൂരില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ 11111രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പന്ന്യന് കൈമാറി. ദേശീയതലത്തില്‍ പു രോഗമനാശയ പ്രചാരണം നടത്തുന്നതില്‍ വിനയവും ലാളിത്യവും മുഖമുദ്രയാക്കി തന്റെതായ വ്യക്തിത്വം പുലര്‍ത്തിയ നേതാവാണ് പന്ന്യന്‍ …

കുരങ്ങേ എന്നു വിളിച്ച് ഭര്‍ത്താവ് കളിയാക്കി; യുവതി ജീവനൊടുക്കി

ലക്‌നൗ: ഭര്‍ത്താവ് കുരങ്ങേ എന്ന് വിളിച്ച് കളിയാക്കിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.ലക്‌നൗ ഇന്ദിരാനഗറിലെ രാഹുല്‍ ശ്രീവാസ്തവയുടെ ഭാര്യ തന്നു സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സീതാപൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി എത്തിയതായിരുന്നു തന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ തന്നുവിനെ ഭര്‍ത്താവ് കുരങ്ങേ എന്നു വിളിക്കുകയായിരുന്നുവെന്നു സഹോദരി പറഞ്ഞു.ഇതു കേട്ട് സങ്കടം വന്ന തന്നു മുറിയിലേക്ക് പോവുകയായിരുന്നുവത്രെ. ഭാര്യയുടെ പിണക്കം വലിയ കാര്യമാക്കാതെ രാഹുല്‍ ഭക്ഷണം വാങ്ങിക്കുന്നതിനായി പുറത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷം തന്നുവിനെ …

ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സ് യുവതിയെ ജ്യൂസ് നല്‍കി പീഡിപ്പിച്ചു

കോട്ടയം: ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ പുരുഷ ഹോംനഴ്‌സ് ജ്യൂസ് കൊടുത്ത് മയക്കിയശേഷം വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവും കുട്ടികളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 2024 ജൂലായ് മാസത്തിലാണ് പീഡനസംഭവം നടന്നത്. ഇതിനു ശേഷം മാനസികമായി തളര്‍ന്നുപോയ യുവതി ഇപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പുരുഷ ഹോം നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും മയക്കത്തിലായ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നുമാണ് …

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം തുടങ്ങി

പയ്യന്നൂർ: അഴിമതിക്കും ഗുണ്ടായിസത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരെ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ആരംഭിച്ചു.മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് സമരം തുടങ്ങിയത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ.സുധാകരൻ എം.പി ഉൽഘാടനം ചെയ്തു.ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ആധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ …

യുവതിയെ പീഡിപ്പിച്ച ശേഷം തൂക്കിക്കൊന്ന കേസ്: പ്രതി കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

പത്തനംതിട്ട:യുവതിയെ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കോട്ടാങ്ങല്‍, പുളിമൂട്ടില്‍ നസീറി (46)നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും.മല്ലപ്പള്ളി ,കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ, കണയങ്കല്‍ വീട്ടില്‍ ടിഞ്ചു (26)വാണ് കൊല്ലപ്പെട്ടത്. കൊലപാതകം, ലൈംഗിക അതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ചിഞ്ചു. ഇതിനിടയിൽ മരക്കച്ചവടക്കാരനായ നസീര്‍ വീട്ടില്‍ …

നവവധു കാമുകനൊപ്പം ഒളിച്ചോടി; നവവരനും വിവാഹ ബ്രോക്കറും ജീവനൊടുക്കി

ബംഗ്‌ളൂരു: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇതില്‍ മനംനൊന്ത് ഭര്‍ത്താവും തൊട്ടുപിന്നാലെ വിവാഹ ബ്രോക്കറും ജീവനൊടുക്കി. ചാമരാജ് നഗറിലെ ഹരീഷ് (30), രുദ്രേഷ് (36) എന്നിവാണ് മരിച്ചത്. ഹരീഷിന്റെ മരണത്തില്‍ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.രണ്ടു മാസം മുമ്പായിരുന്നു ഗിരീഷിന്റെയും സരസ്വതിയുടെയും വിവാഹം നടന്നത്. സരസ്വതിയുടെ അമ്മാവനായ രുദ്രേഷായിരുന്നു വിവാഹ ബ്രോക്കര്‍.ജനുവരി 23ന് രാവിലെ ക്ഷേത്രത്തില്‍ പോകുന്നുവെന്നു പറഞ്ഞാണ് സരസ്വതി വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ …

പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി; കോട്ടൂരിലും പരിസരങ്ങളിലും തെരുവുനായശല്യം രൂക്ഷമെന്ന് നാട്ടുകാര്‍

കാസര്‍കോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, കര്‍ഷകന്‍ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാര്‍, കോട്ടൂര്‍, ബാലനടുക്കയിലെ നാരായണന്‍ (80) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്പില്‍ അവശനിലയില്‍ കാണപ്പെട്ടത്. വിഷം കഴിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. അറിയപ്പെടുന്ന നെല്ല് – കവുങ്ങ് കര്‍ഷകനും ക്ഷീര കര്‍ഷകനുമായിരുന്നു നാരായണന്‍. ഏതാനും ദിവസം മുമ്പ് അലഞ്ഞു തിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ പശുവിനെ …

ഗ്യാസ് ഏജന്‍സികളുടെ നിര്‍ബന്ധിത പരിശോധനയും പണപ്പിരിവും പുന:പരിശോധിക്കണം: കോണ്‍

കുമ്പള: നിര്‍ബന്ധിത പരിശോധന എന്ന പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഏജന്‍സികളുടെ നടപടി തടയണമെന്ന് കോണ്‍ഗ്രസ് കുമ്പള മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏജന്‍സിയുടെ ഐഡന്റി കാര്‍ഡ് കാണിച്ചാണ് പരിശോധനയെന്നും 200രൂപയും ജി എസ് ടി ചാര്‍ജായി 36 രൂപയും കൂട്ടി 236 രൂപയാണ് ഓരോ ഉപഭോക്താവും നല്‍കേണ്ടി വരുന്നതെന്നും മണ്ഡലം പ്രസി. രവി പൂജാരി ആരോപിച്ചു.സുരക്ഷാ പരിശോധന നടത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം അന്യായമായ നോക്കുകൂലി സമ്പ്രദായം …

‘ ഉണരൂ… കാട്ടുതീയെ പ്രതിരോധിക്കാം; ജൈവകുലത്തെ സംരക്ഷിക്കാം’: വനംവകുപ്പിന്റെ വോളിനൈറ്റ് ബാവിക്കരയില്‍ ഇന്ന് രാത്രി

കാസര്‍കോട്: ‘ഉണരൂ… കാട്ടുതീയെ പ്രതിരോധിക്കാം; ജൈവകുലത്തെ സംരക്ഷിക്കാം’ എന്ന മുദ്രാവാക്യവുമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ വോളിനൈറ്റ് മത്സരം വെള്ളിയാഴ്ച (ഇന്ന്) രാത്രി ബാവിക്കരയില്‍ നടക്കും. അരിയില്‍ വനസംരക്ഷണ സമിതി, മിത്ര സ്വയം സഹായ സംഘം, ബാവിക്കര വോളി കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.വൈകുന്നേരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യുവിന്റെ അധ്യക്ഷതയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ ഉദ്ഘാടനം ചെയ്യും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി വി വിനോദ് കുമാര്‍, മുളിയാര്‍ …

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്കും ഇടത് സര്‍ക്കാറിനുമെതിരെയുള്ള വിധിയെഴുത്താകും: പഞ്ചാ.പ്രസിഡന്റ്

കുമ്പള: അന്യായമായ ആരിക്കാടി ടോള്‍ഗേറ്റ് തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരമുഖത്തു തിരിഞ്ഞു നില്‍ക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരേയും മെഡിക്കല്‍ കോളേജിനെ 10 വര്‍ഷമായി പ്രേതാലയമാക്കി മാറ്റുകയും ജില്ലയില്‍ എയിംസ് അനുവദിക്കണമെന്ന പ്രൊപ്പോസല്‍ പോലും അനുവദിക്കാന്‍ തയ്യാറാകാത്ത ഇടത് സര്‍ക്കാറിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പെന്നു കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു. മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാറിന്റെ അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍സ്റ്റാര്‍ പ്രസിഡണ്ട് മഖ്ദൂം മൊഗ്രാല്‍, വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സ്‌നേഹപഹാരം …

എം ഡി എം എ: ബദിയഡുക്കയില്‍ മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: എം ഡി എം എയുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബദിയഡുക്ക എസ് ഐയും സംഘവും അറസ്റ്റു ചെയ്തു. പുത്തിഗെ, ഊജംപദവിലെ മുഹമ്മദ് യാസീദ് (27), മുഗുവിലെ ഷബീര്‍ അലി (26), പട്‌ള, കോട്ടക്കണ്ണി, പള്ളിക്വാര്‍ട്ടേഴ്‌സിലെ പി എം ഷാനവാസ് (42) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. നീര്‍ച്ചാല്‍, കിളിംഗാറില്‍ വച്ചാണ് മുഹമ്മദ് യാസീദിനെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊലീസ് എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് യാസീദ് കടന്നു കളയാന്‍ …