കുമ്പള : മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്തെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി.പെറുവാട് കടപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർദ്ധിപ്പിച്ചാണ് വോൾട്ടേജ് ക്ഷാമ ത്തിന് പരിഹാരം കാണാൻ ശ്രമം.
വോൾട്ടേജ് ക്ഷാമം മൂലം നാങ്കി കടപ്പുറം നി വാസികൾ കുറേക്കാലമായി ഇരുട്ടിലായിരുന്നു. കുടിവെള്ള മോട്ടോറുകൾ പ്രവർത്തിക്കാനാകാതെയും,ഫാനുകൾ ചലിപ്പിക്കാനാകാതെയും,മിന്നാമിനുങ്ങു പോലുള്ള വിളക്കുകളുമായിനാട്ടുകാർ ദുരിതത്തിലാ യിരുന്നു.ഇതുസംബന്ധിച്ചു നാട്ടുകാരും ജനപ്രതിനിധികളും ദീർഘ കാലമായി മുറവിളി കൂട്ടൂകയായിരുന്നു .
നാങ്കി കടപ്പുറത്തു സ്വകാര്യ റിസോർട്ടുകളും, ചെമ്മീൻ കൃഷിയുമൊക്കെ വന്നതോടുകൂടിയാണ് വൈദ്യുതിക്ഷാമം രൂക്ഷമായതെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഉപഭോക്താക്കളുടെ വർദ്ധനവിനനുസരി ച്ച് ട്രാൻസ്ഫോർമറകളുടെ ശേഷി വർദ്ധിപ്പിക്കുന്നില്ലെ ന്ന ആക്ഷേപവും ഉപഭോക്താക്കൾക്കു ണ്ടായിരുന്നു. വൈകിയാണെങ്കിലും നിലവിലെ ട്രാൻസ്ഫോർമറിന്റെ ശേഷികൂട്ടി സ്ഥാപിച്ചത് പ്രദേശവാസികൾക്ക് താൽക്കാലികാ ശ്വാസമായിട്ടുണ്ട്.






