തൃക്കരിപ്പൂര്‍:ജീവനക്കാരുടെ അവകാശങ്ങള്‍ ഇത്രത്തോളം തടഞ്ഞ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
എ.ജി.സി. ബഷീര്‍ പ്രസ്താവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ ജില്ലാതല സമാപന പരിപാടി തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ എം ശിഹാബ് അധ്യക്ഷത വഹിച്ചു. എം ടി പി കരീം, സത്താര്‍ വടക്കുമ്പാട്, തയ്യല്‍ തൊഴിലാളി യുണിയന്‍ സംസ്ഥാന പ്രസിഡന്റ് ശംസുദ്ധീന്‍ ആയിറ്റി, ഷൗക്കത്തലി, ഷഹീദ്, എ.ആര്‍ ഹാഷിം, സാദിക്ക്. എം, അഷ്റഫ്, സൈഫുദ്ധീന്‍, ജാഥ ക്യാപ്റ്റന്‍ സിബി മുഹമ്മദ്, മുഹമ്മദലി കെ.എന്‍.പി, സിയാദ് പി പ്രസംഗിച്ചു.






