കുമ്പള ടോള്‍ പ്ലാസ: ആക്ഷന്‍ കമ്മിറ്റി സ്‌പോട്ട് ടോള്‍ പിരിവ് നിര്‍ത്തിവച്ചു, യു ഡി എഫിന്റെ പൊലീസ് സ്റ്റേഷന്‍ പ്രതിഷേധ സംഗമം വൈകിട്ട്‌

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ സ്‌പോട്ട് ടോള്‍ പിരിവ് തല്‍ക്കാലത്തേക്ക് നിറുത്തിവച്ചു. ബുധനാഴ്ച്ച രാത്രി ഉണ്ടായ അനിഷ്ട സംഭവങ്ങളും രാത്രി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ബൂത്തിലെത്തി നല്‍കിയ താക്കീതും കണക്കിലെടുത്താണ് പിരിവ് നിര്‍ത്തിയത്. അതേസമയം ഫാസ്റ്റ് ടാഗ് വഴിയുള്ള ടോള്‍ പിരിവ് തുടരുന്നുണ്ട്. ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച മാറ്റി വച്ചിരുന്നു. ദേശീയപാതയുടെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി മാറ്റിയത്.ഇതിനു പിന്നാലെയാണ് ബുധനാഴ്ച വൈകുന്നേരത്തേടെ ടോള്‍ പിരിവ് ആരംഭിച്ചത്. …

ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ അബോധാവസ്ഥയില്‍; ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു

കാസര്‍കോട്: ഓട്ടോയില്‍ അവശ നിലയില്‍ കണ്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ബദിയഡുക്കയിലെ തൊട്ടി ഓട്ടോ ഡ്രൈവറും ബാറഡുക്ക തറവാടംഗവുമായ അരവിന്ദ എന്ന രവി (47) ആണ് മരിച്ചത്. ബദിയഡുക്ക രജിസ്റ്റര്‍ ഓഫീസിനെതിര്‍വശത്തു ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ രാത്രി ബദിയഡുക്കയിലെ ഒരു ഹോട്ടലിനടുത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ സുഹൃത്തുക്കളാണ് രവിയെ അബോധാവസ്ഥയില്‍ കണ്ടത്. അവര്‍ ഉടന്‍ നായന്മാര്‍മൂലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമായിട്ടില്ല. പരേതനായ രാമയാണ് പിതാവ്. മാതാവ്: കമലാക്ഷി. ഭാര്യ: അശ്വിനി. രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനുണ്ട്. …

പി.ആർ. നമ്പ്യാർ സ്മാരക എ.കെ.എസ്.ടി.യു പുരസ്കാരം പന്ന്യൻ രവീന്ദ്രന്

കല, സാമൂഹിക,രാഷ്ട്രീയ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഓരോ വർഷവും എ.കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി പുരസ്കാരം നല്കുന്നത്. അടൂരിൽ വെച്ച് നടക്കുന്ന സംഘടനയുടെ 29-ാമത് സംസ്ഥാന സമ്മേളനത്തിൽ 29 ന് വൈകിട്ട് 5 ന് നടൻ ശ്രീനിവാസൻ്റെ നാമധേയത്തിൽ തയ്യാറാക്കിയ നഗറിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് സംഘാടക സമിതി ചെയർമാനും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം ചെയ്യുമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ , സംഘാടകസമിതി ജനറൽ കൺവീനർപി കെ സുശീൽ …

ഉദിനൂർ ക്ഷേത്ര പാലക ക്ഷേത്രം പാട്ടുത്സവം തുടങ്ങി

ഉദിനൂർ: ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ട് ഉത്സവം തുടങ്ങി. 12 ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ ക്ഷേത്രത്തിന് കീഴിലുള്ള വിവിധ കഴകങ്ങളിൽ നിന്നുമുള്ള ക്ഷേത്രേശന്മാരും സ്ഥാനികരും ഭക്തരും പങ്കെടുത്തു. ജന്മഗണിശന്മാരായ ചന്തേര കെ. പുരുഷോത്തമൻ, എളമ്പച്ചി കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ തിരുവായുധം എഴുന്നുള്ളിക്കുന്നതിനുള്ള മുഹൂർത്തം കുറിക്കുന്ന കുട വെയ്ക്കൽ ചടങ്ങ് നടന്നു. വേങ്ങക്കോട്ട്, കാപ്പാട് ,കണ്ണമംഗലം, രാമവില്യം, തടിയൻ കൊവ്വൽ ,കുറുവാപ്പള്ളി, പയ്യക്കാൽ, പടന്ന തുടങ്ങിയ കഴകങ്ങളിൽ നിന്നും മുണ്ട്യകളിൽ നിന്നുമുള്ള ക്ഷേത്രേശന്മാരും സ്ഥാനികരും …

പതാക ഉയർന്നു; മുഹിമ്മാത്ത് അഹ്ദൽ ഉറൂസിന് തുടക്കമായി

കാസർകോട് : മുഹിമ്മാത്ത് സ്ഥാപകർ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കിന് പാതാക ഉയർന്നു. 31 വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികളിൽ പണ്ഡിതന്മാരും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ പതാക ഉയർത്തി. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൂസൽ മദനി തലക്കി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ …