പതാക ഉയർന്നു; മുഹിമ്മാത്ത് അഹ്ദൽ ഉറൂസിന് തുടക്കമായി

കാസർകോട് : മുഹിമ്മാത്ത് സ്ഥാപകർ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കിന് പാതാക ഉയർന്നു. 31 വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികളിൽ പണ്ഡിതന്മാരും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ എൺമൂർ പതാക ഉയർത്തി. ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, മൂസൽ മദനി തലക്കി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, ഹാജി അമീറലി ചൂരി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സുലൈമാൻ കരിവെള്ളൂർ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, ഉമർ സഖാഫി കർന്നൂർ, ഹാഫിസ് സുഫിയാൻ സഖാഫി, കെ എച്ച് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടിയുടെ മുന്നോടിയായി നടന്ന ഇച്ചിലങ്കോട് മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം നേതൃത്വം നൽകി. ശേഷം ഖദമുൽ അഹ്ദലിയ്യ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലി ശ്രദ്ധേയമായി. മുഗു റോഡില്‍ നിന്നും ആരംഭിച്ച വിളംബര റാലിയില്‍ നൂറു കണക്കിനാളുകള്‍ അണിനിരന്നു. ശേഷം നടന്ന ത്വാഹിറുൽ അഹ്ദൽ മഖാം കൂട്ട സിയാറത്തിന് സയ്യിദ് അബ്ദുൽ അസീസ് ഹൈദ്രൂസി തങ്ങളും ഖത്മുൽ ഖുർആൻ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ടയും നേതൃത്വം നൽകി. ഉറൂസ് ഉദ്ഘാടന സമ്മേളനം പള്ളങ്കോട് അബ്ദുൽ ഖാദർ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്‌തു. സയ്യിദ് മഷൂദ് തങ്ങൾ കുറാ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, മുത്തു തങ്ങൾ പരപ്പനങ്ങാടി, ഷഫീഖ് തങ്ങൾ ചൂരി, അലവി തങ്ങൾ ചെട്ടുംകുഴി, ഹുസൈൻ സഅദി കെ സി റോഡ്, ലത്തീഫ് സഅദി ഉറുമി, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ എം കന്തൽ, അബ്ദുൽ ഖാദർ ഹാജി കൊല്യം തുടങ്ങിയവർ സംബന്ധിച്ചു. അബൂബക്കർ കാമിൽ സഖാഫി സ്വാഗതം പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക് ഹജ്ജ് പഠന ക്യാമ്പ് നടക്കും. അബ്ദുല്‍ കരീം സഖാഫി നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് തമിഴ് പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് നാഷണല്‍ സെക്രട്ടറി കമാലുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാറും സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി മള്ഹറും നേതൃത്വം നൽകും. റാഫി ഹിമമി കാമില്‍ സഖാഫി പ്രഭാഷണം നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page