ടോൾ ബൂത്തിൽ പോലീസ് പീഡനം ആരോപിച്ച് വലതുമുന്നണി കുമ്പള പോലീസ് സ്റ്റേഷൻ ധർണ നടത്തി

കാസർകോട്: പോലീസിനെതിരെ, വലതുമുന്നണി കുമ്പള പോലീസ് സ്റ്റേഷനു മുമ്പിൽ ധർണ ആരംഭിച്ചു. പൊലീസ് കുമ്പള ദേശീയ പാത ടോൾ ബൂത്ത് നടത്തിപ്പുകാരുടെ ഏജൻറുമാരായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു നടന്ന ധർണയിൽ ടോൾ ബൂത്ത് വിരുദ്ധ സമരസമിതിയിലെ ഇടതുമുന്നണി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തില്ല .കെപിസി സെക്രട്ടറി അഡ്വക്കേറ്റ് ബി സുബയ്യ ധർണ ഉദ്ഘാടനം ചെയ്തു. പോലീസ് നടപടിയിലെ നിയമവിരുദ്ധപ്രശ്നങ്ങൾ അദ്ദേഹം വിശദീകരിച്ചു. അസീസ് മരിക്ക ആധ്യക്ഷ്യം വഹിച്ചു. മുന്നണി നേതാക്കന്മാരായ മഞ്ജുനാഥ ആൾവ, സൈഫുള്ള തങ്ങൾ ,എ കെ ആരിഫ്, …

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞു; വീട്ടുമുറ്റത്തെ തേന്‍മാവിന്റെ പ്രസരിപ്പും മാറി

കാസര്‍കോട്: മുന്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ഗോപാലകൃഷ്ണന്റെ വീടിനു മുന്നില്‍ ഈ സീസണില്‍ തളിരിട്ടു പൂവിട്ടു മാങ്ങകളുമായി നില്‍ക്കാറുണ്ടായിരുന്ന മാവ് ഇപ്പോള്‍ മുഖം കടുപ്പിച്ചു നില്‍ക്കുന്നു.വീട്ടുകാരും നാട്ടുകാരും മാവിനടുത്തുവന്ന് ഈ മാവിന് ഇതെന്തുപറ്റിയെന്നു പറയുന്നുണ്ട്. സാധാരണ എല്ലാ വര്‍ഷവും ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂട്‌ലുവിലെ വീട്ടുവളപ്പില്‍ റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവു പൂക്കുലകളും മാങ്ങകളുമായി പ്രത്യേക മണം പകര്‍ന്നു നില്‍ക്കുന്നതു വഴിയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും എന്തിന് വീട്ടുകാര്‍ക്കുപോലും വലിയ ഉത്സാഹം പകര്‍ന്നിരുന്നു. പഞ്ചായത്തു ഭരണസമിതിയുടെ കാലാവധി കഴിയുകയും …

കാല്‍തെറ്റി 17കാരി കിണറില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും, സംഭവം ബദ്രംപള്ളയില്‍

കാസര്‍കോട്: വെറ്റില പറിക്കാനായി പോകുന്നതിനിടയില്‍ കാലുതെറ്റി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി. എന്‍മകജെ, ബദ്രംപള്ള നെടുംബയിലെ 17കാരിയെ ആണ് കാസര്‍കോട് ഫയര്‍ഫോഴ്‌സും ബദിയഡുക്ക പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുപറമ്പിലെ വെറ്റിലക്കൊടിയില്‍ നിന്നു വെറ്റില പറിക്കാന്‍ പോകുന്നതിനിടയില്‍ യുവതി കാല്‍ തെന്നി സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ഓടിയെത്തി കിണറ്റിലേക്ക് കയര്‍ ഇറക്കിക്കൊടുത്ത് പിടിച്ചു നില്‍ക്കാന്‍ പറഞ്ഞു. പിന്നാലെ നാട്ടുകാരായ രണ്ടു പേര്‍ കിണറ്റിലിറങ്ങി.വിവരമറിഞ്ഞ് …

എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്ര ഫെബ്രുവരി ഒന്നു മുതല്‍; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഫെബ്രുവരി ഒന്നിനു വൈകുന്നേരം മൂന്നിനു കുമ്പളയില്‍ നിന്നു പര്യടനം തുടങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ മാസ്റ്റർനയിക്കുന്ന ജാഥക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാര്‍, എംപിയാണ് ജാഥാ മാനേജര്‍. കെഎസ് സലീഖ, മാത്യുകുന്നപ്പള്ളി, …

കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കണം: പയസ്വിനി

അബുദാബി: കാസര്‍കോട് ജില്ലയിലെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബകൂട്ടായ്മയായ പയസ്വിനി, അബുദാബി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ദിയാ ലക്ഷ്മി പ്രാര്‍ത്ഥന നടത്തി. പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോന്‍ ആധ്യക്ഷം വഹിച്ചു. ശ്രീകുമാര്‍ പടിഞ്ഞാറെക്കര അനുശോചന പ്രമേയവും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും വിനീത് കോടോത്ത് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.ഹരിപ്രസാദ് കരിച്ചേരി, വേണുഗോപാലന്‍ നമ്പ്യാര്‍, സുജിത്ത് വെള്ളിക്കോത്ത് …

തിരഞ്ഞെടുപ്പു ബജറ്റ്: വാഗ്ദാനങ്ങള്‍ വാരിക്കോരി; റവന്യു കമ്മി 34,586.66കോടി; നിത്യച്ചെലവിനു മാര്‍ഗം കടം

തിരുവനന്തപുരം: ധനമന്ത്രി ഇന്നു നിയമസഭയിലവതരിപ്പിച്ച 2026- 27 വര്‍ഷത്തെ ബജറ്റ് സംസ്ഥാനം 34,586.66 കോടി രൂപയുടെ കടബാധ്യതയിലാണെന്ന് എടുത്തുകാട്ടി. സാമ്പത്തിക വര്‍ഷത്തില്‍ 1,82,975.10 കോടി രൂപ റവന്യു വരുമാനം കണക്കാക്കുമ്പോള്‍ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ റവന്യു കമ്മി 34,586.66 കോടി രൂപയാവുമെന്നു ബജറ്റ് പറയുന്നു.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റവന്യു വരവ് 1,37,082.61 കോടിയായിരുന്നു. ചെലവ് 1,73,971.80 കോടിയും. റവന്യു കമ്മി കഴിഞ്ഞ വര്‍ഷം 36889.19കോടി രൂപയായിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നടപ്പാക്കുന്നതിനു …

തൊട്ടും തലോടിയും സംസ്ഥാന ബജറ്റ്; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്; മോശം ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൂര്‍ണ്ണമായും ലക്ഷ്യമിടുന്നത് മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പകരം ക്ഷേമ പെന്‍ഷനായി ഇതുവരെ നല്‍കിയ പണത്തിന്റെ കണക്കാണ് മന്ത്രി ബജറ്റില്‍ വ്യക്തമാക്കിയത്. അതേസമയം ആശാവര്‍ക്കര്‍മാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതു വഴി സാധാരണക്കാര്‍ക്കിടയില്‍ ചലനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ പ്രഖ്യാപിച്ചത് വഴി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും …

മൊഗ്രാൽ കടപ്പുറത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം: ട്രാൻസ്ഫോർമറിന്റെ ശേഷി കൂട്ടാൻ നടപടി തുടങ്ങി

കുമ്പള : മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്തെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി.പെറുവാട് കടപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർദ്ധിപ്പിച്ചാണ് വോൾട്ടേജ് ക്ഷാമ ത്തിന് പരിഹാരം കാണാൻ ശ്രമം.വോൾട്ടേജ് ക്ഷാമം മൂലം നാങ്കി കടപ്പുറം നി വാസികൾ കുറേക്കാലമായി ഇരുട്ടിലായിരുന്നു. കുടിവെള്ള മോട്ടോറുകൾ പ്രവർത്തിക്കാനാകാതെയും,ഫാനുകൾ ചലിപ്പിക്കാനാകാതെയും,മിന്നാമിനുങ്ങു പോലുള്ള വിളക്കുകളുമായിനാട്ടുകാർ ദുരിതത്തിലാ യിരുന്നു.ഇതുസംബന്ധിച്ചു നാട്ടുകാരും ജനപ്രതിനിധികളും ദീർഘ കാലമായി മുറവിളി കൂട്ടൂകയായിരുന്നു . നാങ്കി കടപ്പുറത്തു സ്വകാര്യ റിസോർട്ടുകളും, ചെമ്മീൻ കൃഷിയുമൊക്കെ വന്നതോടുകൂടിയാണ് വൈദ്യുതിക്ഷാമം രൂക്ഷമായതെന്നു …

യുഎസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ: മുൻ കാമുകിയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ചാർലസ് വിക്ടർ തോംസണിന്റെ വധശിക്ഷ നടപ്പിലാക്കി

പി പി ചെറിയാൻ ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചാർലസ് വിക്ടർ തോംസണെയാണ് (55) ബുധനാഴ്ച വൈകുന്നേരം മാരകമായ വിഷമിശ്രിതം കുത്തിവച്ചു വ ധശിക്ഷയ്ക്ക് വിധേയനാക്കി. 1998 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൂസ്റ്റണിലെ സബർബൻ അപ്പാർട്ട്‌മെന്റിൽ വെച്ച് തന്റെ മുൻ കാമുകിയായ ഗ്ലെൻഡ ഡെനിസ് ഹെയ്‌സ്‌ലിപ്പിനെയും (39) അവരുടെ പുതിയ സുഹൃത്ത് ഡാരൻ കീത്ത് കെയ്‌നെയും (30) തോംസൺ …

സംസ്ഥാന ബജറ്റ്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനു കമ്മീഷന്‍; ഡി എ കുടിശ്ശിക മുഴുവന്‍ കൊടുത്തു തീര്‍ക്കും ഏപ്രില്‍ മുതല്‍ അഷ്വേഡ് പെന്‍ഷന്‍ പദ്ധതി: ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിഷ്‌ക്കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭിക്കും. ഡി എ കുടിശ്ശിക മുഴുവനായി ലഭിക്കുമെന്നും ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഇനി മുതല്‍ അഷ്വേഡ് പെന്‍ഷന്‍ ആയിരിക്കും ഉണ്ടാവുക- മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ക്കായിരിക്കും അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

എസ്.ഇ.യു അവകാശ സംരക്ഷണ യാത്ര തൃക്കരിപ്പൂരില്‍ ജില്ലാ സമാപനം

തൃക്കരിപ്പൂര്‍:ജീവനക്കാരുടെ അവകാശങ്ങള്‍ ഇത്രത്തോളം തടഞ്ഞ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിഎ.ജി.സി. ബഷീര്‍ പ്രസ്താവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ ജില്ലാതല സമാപന പരിപാടി തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ എം ശിഹാബ് അധ്യക്ഷത വഹിച്ചു. എം ടി പി കരീം, സത്താര്‍ വടക്കുമ്പാട്, തയ്യല്‍ തൊഴിലാളി യുണിയന്‍ സംസ്ഥാന പ്രസിഡന്റ് ശംസുദ്ധീന്‍ ആയിറ്റി, ഷൗക്കത്തലി, ഷഹീദ്, എ.ആര്‍ ഹാഷിം, സാദിക്ക്. എം, …

നാല് വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തി; ഫ്ലോറിഡയിൽ ഞെട്ടിക്കുന്ന സംഭവം 

പി പി ചെറിയാൻ ഫ്ലോറിഡ: ഫ്ലോറിഡ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നാല് വയസ്സുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസ്സുകാരനായ ഫിൻലി ജോസഫ് കള്ളം ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച സ്കൂൾ കഴിഞ്ഞെത്തിയ 16 വയസ്സുകാരിയായ മകളാണ് രക്തത്തിൽ കുളിച്ച നിലയിൽ അമ്മയെയും മരിച്ചു കിടക്കുന്ന സഹോദരനെയും വീട്ടിൽ കണ്ടെത്തിയത്. കുട്ടി കുത്തേറ്റ് മരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. …

തളിപ്പറമ്പില്‍ പുതിയ മൃഗശാല; പെരളശ്ശേരിയില്‍ സാംസ്‌ക്കാരിക ഇടനാഴി

തിരുവനന്തപുരം: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പുതുതായി മൃഗശാല സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതിനായി 4 കോടി രൂപ വിലയിരുത്തി. കണ്ണൂര്‍, ജില്ലയിലെ പെരളശ്ശേരിയില്‍ മാനവീയം മോഡലില്‍ സാംസ്‌ക്കാരിക ഇടനാഴി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി, വയോജന ക്ഷേമ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ, പിന്നോക്ക ക്ഷേമത്തിന് 200 കോടി, ഒ ബി സി സ്‌കോളര്‍ഷിപ്പിന് 130 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കായി 950 കോടി, കാസര്‍കോട് ഉള്‍പ്പെടെയുള്ള …

ഇറാന്‍- അമേരിക്ക സംഘര്‍ഷ ഭീതി: സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്; പവന്‍ വില 1,31,160 രൂപ

കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 16395 രൂപയായി. ഇന്നലെ ഗ്രാമിന് 15315 രൂപയും പവന് 122520 രൂപയുമായിരുന്നു. 8,640 രൂപയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണത്തിനു ഒരു ദിവസം ഇത്രയും വില ഉയര്‍ന്നത്.ഇറാന്‍- അമേരിക്ക സംഘര്‍ഷഭീതിയാണ് സ്വര്‍ണ്ണവില ഒറ്റയടിക്ക് ഇത്രയും ഉയരാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംസ്ഥാന ബജറ്റ്: കാസര്‍കോട് വികസന പാക്കേജിന് 80 കോടി

തിരുവനന്തപുരം: കാസര്‍കോട് വികസന പാക്കേജിന് 80 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരവികസനത്തിനു 100 കോടി രൂപയും ക്ഷീരവികസനത്തിന് 128 കോടിയും മനുഷ്യ- വന്യമൃഗ സംഘര്‍ഷം നേരിടുന്നതിന് 100 കോടിയും ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിയില്‍പ്പെടാത്തവര്‍ക്ക് പ്രത്യേക ആരോഗ്യ പദ്ധതി. കേരള പേപ്പര്‍ കമ്പനിക്ക് 15 കോടി, കശുവണ്ടി വ്യവസായത്തിനു 60 കോടി, പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി, കെ ഫോണിന് 112 കോടി, ശബരിമല …

സംസ്ഥാന ബജറ്റ്: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് വി എസ് സെന്റര്‍

തിരുവനന്തപുരം: ആശാവര്‍ന്മാരുടെയും അംഗണ്‍വാടി വര്‍ക്കര്‍ന്മാരുടെയും ഓണറേറിയത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അംഗണ്‍വാടി ഹെല്‍പ്പര്‍മാര്‍ക്കു 500 രൂപയും വര്‍ധിപ്പിച്ചു.സാക്ഷരതാ പ്രേരകുമാരുടെ ഓണറേറിയത്തിലും പ്രീപ്രൈമറി അധ്യാപകരുടെ വേതനത്തിലും മാസം 1000 രൂപയുടെ വര്‍ധനവ് വരുത്തി. സ്‌കൂള്‍ പാചക തൊഴിലാളികളുടെ കൂലിയില്‍ ദിവസം 25 രൂപ വര്‍ധിപ്പിച്ചു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു ആദ്യത്തെ അഞ്ചു ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും- മന്ത്രി ബജറ്റില്‍ പറഞ്ഞു.ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ …

സ്വിഫ്റ്റ് കാറില്‍ എം ഡി എം എ കടത്ത്; കുറ്റിക്കോലില്‍ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ കടത്തിയ എം ഡി എം എയുമായി രണ്ടു പേരെ ബേഡകം പൊലീസ് അറസ്റ്റു ചെയ്തു. പാണത്തൂര്‍ പരിയാരത്തെ പി എ റമീസ് (27), പള്ളിക്കാലിലെ എ ആഷിഖ് (29) എന്നിവരെയാണ് ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ദാമോദരനും സംഘവും അറസ്റ്റു ചെയ്തത്.കുറ്റിക്കോല്‍ ഭാഗത്തു നിന്നു ബന്തടുക്ക ഭാഗത്തേയ്ക്ക് പോവുകയായിരുന്നു കാര്‍. കാഞ്ഞനടുക്കത്ത് എത്തിയപ്പോള്‍ പൊലീസ് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 34 മില്ലിഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

കണ്ണൂരില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: അരകിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ സി എസ് നിജില്‍ (20) ആണ് എക്‌സൈസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അബ്ദുല്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് നിജിലിനെ പിടികൂടിയത്. കണ്ണൂര്‍ ഭാഗത്തേയ്ക്ക് ഹാഷിഷ് ഓയില്‍ മൊത്തമായി എത്തിക്കുന്ന സംഘത്തിലെ പ്രാധാനിയാണ് ഇയാളെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു.അസി. ഇന്‍സ്‌പെക്ടര്‍ ആര്‍ …