കാസർകോട്:ആദർശ വിശുദ്ധി നൂറ്റാണ്ടിലൂടെ എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തുന്ന നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഫെബ്രുവരി നാലിനു കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ തുടക്കമാകും.
ഗ്ലോബല്‍ എക്സ്പോ ജനുവരി 30ന് വൈകുന്നേരം നാലിന് കർണാടക മന്ത്രി റഹീം ഖാൻ ഉദ്ഘാടനം ചെയ്യും. 31നും ഫെബ്രുവരി ഒന്നിനും സ്ത്രീകള്‍ക്കും രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കുമാണ് പ്രവേശനം.
ഫെബ്രുവരി രണ്ടിനു വൈകുന്നേരം നാലിന് കോഴിക്കോട് വരക്കൽ മഖാമിൽ
സിയാറത്തും ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പതാകകള്‍ ഏറ്റുവാങ്ങലും നടക്കും. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.
ആലിക്കുട്ടി മുസ്ലിയാർ പതാകകൾ ഏറ്റു വാങ്ങും. സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട്, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, ആറ്റശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി മൂന്നിനു വരക്കലില്‍ നിന്ന് പതാകകൾ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും. വൈകുന്നേരം 5 ന് പതാക വാഹക യാത്രയ്ക്ക് തളങ്കര മാലിക് ദീനാർ മഖാമിൽ സ്വീകരണവും സിയാറത്തും നടക്കും.
നാലിന് ഉച്ചക്ക് 2.30 ന് തളങ്കരയില്‍ നിന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.
വൈകിട്ട് 4 ന് ഉദ്ഘാടന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ വി. അബ്ദുറഹ്മാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, എം.എല്‍.എമാരായ അഹ്മദ് ദേവര്‍കോവില്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗങ്ങൾ പങ്കെടുക്കും
അഞ്ചിനു രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാംപ്
വേദി ഒന്നിലും, ഉച്ചകഴിഞ്ഞ് വേദി രണ്ടിൽ നേതൃസംഗമവും നടക്കും. ആത്മീയ സംഗമം പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം വഹിക്കും.
ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങൾ ഉൾകൊള്ളിച്ച് നടത്തുന്ന 33313 പേർ പങ്കെടുക്കുന്ന പഠന ക്യാംപ് 6 ന് വൈകുന്നേരം 4 മണിക്ക് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയിൽ ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍, എം. പി. അബ്ദുസ്സമദ് സമദാനി, കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍, കര്‍ണാടക വഖ്ഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, പി. അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവർ പങ്കെടുക്കും.
ആറിന് ഉച്ചക്ക് 2.30ജന്‍സി അസംബ്ലി മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് മീഡിയ സെമിനാറും, 9 ന് ക്യാംപസ് കോൺക്ലേവും നടക്കും.
ഫെബ്രുവരി ഏഴിനു രാവിലെ ഒന്‍പതിന് വേദി ഒന്നിൽ ക്യാംപിലെ ഒന്നാം സെഷന്‍ വെല്ലൂര്‍ ജാമിഅ ബാഖിയാത്ത് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ് ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി, പി.ടി.എ റഹീം, പി. ഉബൈദുല്ല പങ്കെടുക്കും.
ഉച്ചയ്ക്ക് 2 ന് ക്യാപിലെ സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് എംപി ഹംദുല്ല സഈദ്, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്‍. ശിവ എന്നിവര്‍ വിശിഷ്ടാതിഥികളാകും. രാത്രി 7ന് മൂന്നാം സെഷൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും.
വേദി രണ്ടിൽ രാവിലെ 10 മണിക്ക് കൾച്ചറൽ മീറ്റ് സമസ്ത കേന്ദ്ര
മുശാവറ അംഗം ബഷീർ അബ്ദുല്ല ഫെസിയുടെ അധ്യക്ഷതയിൽ ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 ന് ആരോഗ്യ സെമിനാറും, രാത്രി 7 ന് മൈത്രി സംഗമവും നടക്കും. മൈത്രി സംഗമം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതയിൽ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. വേദി മൂന്നിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നാഷണല്‍ എജ്യു കോണ്‍ക്ലേവും, രാത്രി 7 ന് വെൽ വിഷേഴ്സും നടക്കും.
ഫെബ്രുവരി 8 ന് രാവിലെ 9 മണിക്ക് ക്യാമ്പിലെ ഒന്നാം സെഷൻ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. 11.30 ന് സനാഈ ബിരുദദാനവും, 1 മണിക്ക് ക്യാമ്പ് സമാപന സംഗമവും അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും.
വേദി രണ്ടിൽ രാവിലെ 8.30ന് പ്രവാസി സംഗമം സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ അധ്യക്ഷനാകും. വേദി മൂന്നിൽ രാവിലെ ഒന്‍പതിന് ഗ്ലോബല്‍ ഉലമ സമ്മിറ്റ്.
വൈകുന്നേരം നാലിന് സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും.
വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സ്വാഗതവും സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട് പ്രമേയ പ്രഭാഷണവും നിർവഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് എന്നിവര്‍ പങ്കെടുക്കും.
ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതൻമാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.







