യാത്രക്കാരുടെ തിരക്ക്; ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടി

ബെംഗളൂരു: യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല.

ഈസ്റ്റര്‍ അവധിക്കു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. ഈസ്റ്റര്‍ ഏപ്രില്‍ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. വിഷു ബുക്കിങ് ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കും. ഏപ്രില്‍ 15നാണു വിഷു. കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കും.

ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ (07313ബെംഗളൂരു വഴി) ഫെബ്രുവരി ഒന്നു മുതല്‍ 22 വരെ ഞായറാഴ്ചകളില്‍ മാത്രം

കൊല്ലം -ഹുബ്ബള്ളി സ്‌പെഷല്‍ (07314) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍ മാത്രം

എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍ മാത്രം

തിരുവനന്തപുരം നോര്‍ത്ത് എസ്.എം.വി.ടി ബയ്യപ്പനഹള്ളി (06524) ഫെബ്രുവരി 3 മുതല്‍ 24 വരെ ചൊവ്വാഴ്ചകളില്‍ മാത്രം

എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ഫെബ്രുവരി 4മുതല്‍ 25 വരെ, ബുധനാഴ്ചകളില്‍ മാത്രം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page