കാസർകോട് : മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ.എം എൻ മേനോൻ ആവശ്യപ്പെട്ടു, രോഗികൾക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആശുപത്രിയുടെ പ്രയോജനംഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . ഐഎംഎ ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നവാഗതർ ഉൾപ്പടെ മുഴുവൻ ഡോകടർമാരും ഐ എം യിലും പ്രൊഫഷണൽ ഹെൽത്ത് സ്കീം ഉൾപ്പടെയുള്ള ഐ എം യു ടെ ഹെൽത്ത് സ്കീമുകളിലും അംഗങ്ങളായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു . ഐ എം എ ജില്ലാ ചെയർമാൻ ഡോ.ജനാർദന നായിക് സി എച് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ.റോയ് ആർ ചന്ദ്രൻ ,നോർത്ത് സോൺ ജോയിൻ്റ് സെക്രട്ടറി ഡോ.എം എൻ അരുൺ, മെമ്പർഷിപ്പ് പ്രൊമോഷൻ കമ്മിറ്റി കൺവീനർ ഡോ സത്യജിത്ത് ,ഹെൽത്ത് സ്കീം സെക്രട്ടറി ഡോ.വേണുഗോപാൽ, സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി കൺവീനർ ഡോ.നാരയണ നായിക് ബി, ഐഎംഎ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.ഡിജി രമേഷ് ,ജില്ലാ മെമ്പർഷിപ്പ് പ്രൊമോഷൻ കൺവീനർ ഡോ.സുരേഷൻ വി ,
ഡോ. രേഖ റൈ ,ഡോ.കാസിം ടി പ്രസംഗിച്ചു.







