കുമ്പള: കുമ്പള ടോള്‍ ബൂത്ത് കേസ് വിധി നീട്ടി വച്ചതിനെത്തുടര്‍ന്നു ദേശീയ പാത അതോറിറ്റി പൊലീസ് കാവലില്‍ ടോള്‍ പിരിവാരംഭിച്ചു.
വാഹനങ്ങള്‍ നിറുത്തി ടോള്‍ ഈടാക്കാന്‍ തുടങ്ങിയതോടെ സമരസമിതി ഭാരവാഹികള്‍ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വാഹനങ്ങള്‍ നിറുത്തി ടോള്‍ പിരിക്കാനാരംഭിച്ചതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങളുടെ നീണ്ട നിര പ്രകടമായിക്കൊണ്ടിരിക്കുന്നു. വൈകിട്ടു വരെ ഫാസ്റ്റ് ടാഗ് മാത്രമേ ഈടാക്കിയിരുന്നുള്ളു. വൈകിട്ട് പൊടുന്നനെയാണ് ടോള്‍ ബൂത്ത് കളക്ഷന്‍ ആരംഭിച്ചത്.









