കണ്ണൂർ:പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ . കതിരൂര്‍ ദാറുല്‍ ജമീലിലെ കെ. മില്‍ജാദ് (29)ആണ് തലശ്ശേരി എസ് ഐ പി.പി ഷമീലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
തലശേരിയിലെ ഒരു കല്യാണവീട്ടിലെത്തിയ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ഇയാളുടെപീഡനത്തിനിരയായത്. കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയയാളാണ് പീഡനത്തിന് പിറകിലെന്ന സൂചനയെത്തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.







