പാട്ന : റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ പാകിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയ്ക്ക് മുദ്രാവാക്യം വിളിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു .ബീഹാറിലെ സോപോൽ ജില്ലയിൽപ്പെട്ട ഉത്ക്രമിത് ഹൈസ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് അധ്യാപകൻ ജിന്നയെ പ്രകീർത്തിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചത്. ജിന്ന നീണാൾ വാഴട്ടെ എന്നാണ് അധ്യാപകൻ മുദ്രാവാക്യം മുഴക്കിയതെന്നു പ്രിൻസിപ്പൽ നൽകിയ പരാതിയെത്തുടർന്നാണ് മുഹമ്മദ് മൻസൂർ ആലം എന്ന അധ്യാപകൻ അറസ്റ്റിലായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറൽ ആയിട്ടുണ്ട്. പാകിസ്ഥാൻ സ്വർഗ്ഗരാജ്യം ആണെന്ന് അധ്യാപകൻ മുദ്രാവാക്യത്തിൽ പറഞ്ഞു എന്ന് വിദ്യാർത്ഥികളും പരാതിപ്പെട്ടിട്ടുണ്ട്.







