അജിത് പവാര്‍ യാത്രയായത് മുഖ്യമന്ത്രി എന്ന സ്വപ്‌നം ബാക്കിയാക്കി; 6 തവണ ഉപമുഖ്യമന്ത്രിയായി; ഒരു തവണ പോലും തോല്‍വി അറിയാത്ത നേതാവ്

മഹാരാഷ്ട്ര: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി രാജ്യം. ഇന്ന് രാവിലെ ബാരാമതിയില്‍ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിന് തൊട്ടടുത്ത് വച്ചായിരുന്നു അപകടം. അജിത് പവാറിനൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേരും അപകടത്തില്‍ മരിച്ചു. കര്‍ഷക റാലിയിലടക്കം പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ബാരാമതിയിലേക്ക് തിരിച്ചത്. നാലുപരിപാടികളാണ് അദ്ദേഹത്തിന് ബാരാമതിയില്‍ ഉണ്ടായിരുന്നത്.

എന്‍സിപി നേതാവ് ശരത് പവാറിന്റെ അനന്തരവനാണ് 66 കാരനായ അജിത് പവാര്‍. ശരത് പവാര്‍ കഴിഞ്ഞാല്‍ എന്‍സിപിയിലെ സമുന്നതനായ നേതാവാണ് അജിത് പവാര്‍. ആറുതവണ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ എട്ടുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ച് വിജയിച്ചു. ഒരു തെരഞ്ഞെടുപ്പിലും തോല്‍വി അറിയാത്ത നേതാവാണ് അജിത് പവാര്‍. ജനങ്ങളില്‍ വളരെ അധികം സ്വാധീന ചെലുത്താന്‍ കഴിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

അടുത്തിടെ അമ്മാവന്‍ ശരത് പവാറുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎയുടെ ഭാഗമായെങ്കിലും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാതെ നോക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. വളരെ ചിട്ടയായ ജീവിതം നയിച്ചിരുന്ന അജിത് പവാര്‍ രാവിലെ ഒമ്പതുമണിക്ക് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചാല്‍ രാത്രി 11 മണിവരെ ജോലികളില്‍ മുഴുകാറുണ്ട്. ഒരാളെ പോലും സങ്കടപ്പെടുത്താതെ എല്ലാ സഹായങ്ങളും ചെയ്തുകഴിഞ്ഞാല്‍ മാത്രമേ അദ്ദേഹം തന്റെ ജോലി അവസാനിപ്പിക്കാറുള്ളൂ.

ഭാര്യയും രണ്ടുമക്കളുമുണ്ട്. കുടുംബം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page