സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസും സനദ് ദാന സമ്മേളനവും 28 മുതല്‍

കാസര്‍കോട്: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസും സനദ് ദാന സമ്മേളനവും ഈ മാസം 28 മുതല്‍ മുഹിമ്മാത്തില്‍ നടക്കും. 31ന് വൈകിട്ട് നടക്കുന്ന സനദ്ദാന അഹ്ദലിയ ആത്മീയ സമ്മേളനത്തോടെ സമാപിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ നാല് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കും. സിയാറത്ത്, വിളംബര റാലി, ഖുര്‍ആന്‍ ദൗറ, തമിഴ് പ്രതിനിധി സമ്മേളനം, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണം, റാത്തീബ്- മൗലിദ് മജ്ലിസുകള്‍, സാംസ്‌കാരിക സമ്മേളനം, അനുസ്മരണ സംഗമം തുടങ്ങി വിവിധ പരിപാടികള്‍ ഉറൂസിന്റെ ഭാഗമായി നടക്കും.
ബുധനാഴ്ച 2.30ന് ഇച്ചിലങ്കോട് മഖാം സിയാറത്തോടെയാണ് തുടക്കം. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് മുഗു റോഡില്‍ നിന്നാരംഭിക്കുന്ന വിളംബര റാലിയില്‍ നൂറു കണക്കിനാളുകള്‍ അണിനിരക്കും. സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാമില്‍ കൂട്ട സിയാറത്തിന് സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി നേതൃത്വം നല്‍കും. 5.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ എന്മൂര്‍ പതാക ഉയര്‍ത്തും. ദൗറത്തുല്‍ ഖുര്‍ആനിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 6.30ന് ഉറൂസ് ഉദ്ഘാടന സമ്മേളനം സയ്യിദ് ഇബ്രാഹിം ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.
വ്യാഴാഴ്ച രാവിലെ ഹജ്ജ് പഠന ക്യാമ്പിന് അബ്ദുല്‍ കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടിന് തമിഴ് പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് തങ്ങളുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് നാഷണല്‍ സെക്രട്ടറി കമാലുദ്ധീന്‍ സഖാഫി ചെന്നൈ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് സ്വലാത്ത് മജ്ലിസ് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്യും. റാഫി ഹിമമി കാമില്‍ സഖാഫി മതപ്രഭാഷണം നടത്തും. സയ്യിദ് ഷഹീര്‍ അല്‍ ബുഖാരി മള്ഹര്‍ സമാപന പ്രാര്‍ത്ഥന നടത്തും.
വെള്ളിയാഴ്ച രണ്ടിന് രിഫാഈ റാത്തീബും വൈകിട്ട് നാലിന് മുഹിയുദ്ദീന്‍ റാത്തീബും നടക്കും. രാത്രി ഏഴു മണിക്ക് നൗഫല്‍ സഖാഫി കളസ മത പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ ശനിയാഴ്ച്ച രാവിലെ ഹാഫിസുകള്‍ക്കും ഹിമമി പണ്ഡിതര്‍ക്കും സ്ഥാന വസ്ത്രങ്ങള്‍ വിതരണം ചെയ്യും. രാവിലെ 9.30ന് മൗലിദ് മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി സഅദി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ നേതൃത്വം നല്‍കും. 11ന് ഖത്തം ദുആ മജ്ലിസ്.
രണ്ടു മണിക്ക് സാംസ്‌കാരിക സമ്മേളനം എ കെ എം അഷ്‌റഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സി എന്‍ ജഹ്ഫര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി എച്ച് കുഞ്ഞമ്പു എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, അംഗങ്ങളായ അസീസ് കളത്തൂര്‍, സോമശേഖര്‍ പ്രസംഗിക്കും.
6.30ന് നടക്കു സനദ്ദാന അഹ്ദലിയ ആത്മീയ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ സനദ്ദാന പ്രഭാഷണം നടത്തും. ഖാസി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യപ്പള്ളി, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് ഫാസില്‍ റസ്‌വി കാവല്‍കട്ട തുടങ്ങിയവര്‍ പ്രസംഗിക്കും. തബറുക് വിതരണത്തോടെ സമാപിക്കും. 68 ഹിമമികളും 11 ഹാഫിളീങ്ങളുമാണ് ഈ വര്‍ഷം മുഹിമ്മാത്തില്‍ നിന്നു സനദ് സ്വീകരിക്കുന്നത്. ഉത്തര കേരത്തിന്റെയും ദക്ഷിണ കന്നടയുടെയും പ്രധാന ഉറൂസ് ആണിത്. സ്വാഗത സംഘത്തിനു പുറമെ ഖദമുല്‍ അഹ്ദലിയ എന്ന പേരില്‍ 313 അംഗ വളണ്ടിയര്‍ സംഘവും സജ്ജമാണ്.
ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി (ജന.സെക്ര. മുഹിമ്മാത്ത്)
ഹാജി അമീറലി ചൂരി (ട്രഷ.), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (വൈ പ്രസി.), മൂസ സഖാഫി കളത്തൂര്‍ (സെക്ര.), അബൂബക്കര്‍ കാമില്‍ സഖാഫി (ജന.കണ്‍.), മൂസ സഖാഫി കളത്തൂര്‍ (സെക്ര.), അബൂബക്കര്‍ കാമില്‍ സഖാഫി (ജന.കണ്‍.)പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page