കാസർകോട് : സഅദിയ്യ ഇന്ത്യയുടെ 77 മത് റിപബ്ലിക് ദിനാം വിപുലമായി ആഘോഷിച്ചു വൈസ് പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പതാക ഉയര്‍ത്തി.
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ അബ്ദുല്ലത്വീഫ് സഅദി കൊട്ടില, അഷ്ഫാക് മിസ്ബാഹി, അലി അസ്‌കര്‍ ബാഖവി, അബ്ദുല്‍ റഹ്‌മാന്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്ഹാഖ് ഫൈസി ഷിറിയ, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ ഹമീദ് സഅദി, ഹാഫിള് അഹ്‌മദ് സഅദി, സൈഫുദ്ദീന്‍ സഅദി നെക്രാജെ, ഉമൈര്‍ സഅദി, തുടങ്ങിയവര്‍ സംബന്ധിച്ചു.







