ഉദുമ, പള്ളത്തെ ലോഡ്ജില്‍ പൊലീസ് റെയ്ഡ്: എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ ഒരാള്‍ രണ്ടു ദിവസം മുമ്പ് മഞ്ചേശ്വരത്ത് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ പള്ളിപ്പുഴ സ്വദേശി

കാസര്‍കോട്: ഉദുമ, പള്ളത്തെ ലോഡ്ജില്‍ ബേക്കല്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പള്ളിക്കര. പള്ളിപ്പുഴ സ്‌നേഹാലയത്തിലെ ഗോകുല്‍ രാജീവ് (25), ഉദുമ ,പള്ളത്തെ ചാമത്തോട്ടം ഹൗസില്‍ അനീഷ് നാരായണന്‍ (31) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പള്ളത്തെ കോടങ്കൈ ലോഡ്ജിലെ 101ാം നമ്പര്‍ മുറിയില്‍ റെയ്ഡ് നടത്തിയത്. മുറിയില്‍ നിന്ന് 3.87 ഗ്രാം എം ഡി എം എയും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള അനുബന്ധ സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഗോകുല്‍ രാജീവിനെ ശനിയാഴ്ച രാത്രി 9.45ന് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് പിടികൂടിയിരുന്നു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പരിശോധനയില്‍ 0.52 ഗ്രാം മെത്താഫിറ്റമിനും 2.38 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. സംഭവത്തില്‍ കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസില്‍ കേസെടുത്തിരുന്നു. എന്നാൽ ചെറിയ അളവിലുള്ള ലഹരി വസ്തുക്കളെന്ന കാരണത്താൽ അന്നു തന്നെ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page