ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്,മുളിയാർ ഗ്രാമപഞ്ചായത്ത്, മുളിയാർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം,സെക്കണ്ടറി പ്രൈമറി പാലിയേറ്റീവ് കെയർ യൂണിറ്റ് എന്നിവയുടെ നേതൃത്തിൽ പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലി നടത്തി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വിദ്യാലയങ്ങളിലെ എൻ എസ് എസ് കുട്ടികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാ വർക്കർമാർ, പാലിയേറ്റീവ് നഴ്സ്, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ സുഗന്ധിനി, രൂപാ സത്യൻ,കെ ശാന്തിനി ദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീസ മൻസൂർ , ഇ മോഹനൻ, എം അനന്യ, മിസ്‌രിയ റഫീഖ് നേതൃത്വം നല്കി. ത്രിദിന വളണ്ടിയേഴ്സ് പരിശീലനത്തിൽ ഡോ ഷമീമ തൻവീർ, പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ ഷിജി മനോജ് ക്ലാസ്സെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ പി കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും എൽ രഞ്ജുഷ നായർ നന്ദിയും പറഞ്ഞു.







