വിവാഹ ചടങ്ങിനുശേഷം വരന്റെ വീട്ടിലെത്തിയ വധുവിന് കടുത്ത വയറുവേദന; ആശുപത്രിയിലെത്തിച്ചപ്പോള്‍ വന്‍ ട്വിസ്റ്റ്; അധികം വൈകാതെ പ്രസവം

രാംപൂര്‍: വിവാഹ ചടങ്ങിനുശേഷം വരന്റെ വീട്ടിലെത്തിയ വധുവിന് കടുത്ത വയറുവേദന. ഇതോടെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും പ്രസവ വേദനയാണ് അനുഭവപ്പെട്ടതെന്നും അറിഞ്ഞ ബന്ധുക്കള്‍ ഞെട്ടി. അധികം വൈകാതെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം.

കുംഹാരിയ ഗ്രാമവാസിയായ റിസ്വാന്‍ എന്ന യുവാവിന്റെയും സമീപ ഗ്രാമമായ ബഹാദുര്‍ഗഞ്ചുകാരിയായ യുവതിയുടേയും വിവാഹ ചടങ്ങിനുശേഷമാണ് ട്വിസ്റ്റ് ഉണ്ടായത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ മതി വിവാഹം എന്ന് തീരുമാനിച്ചതിനാല്‍ ഒരുമിക്കാന്‍ വൈകി. വധു ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ക്ക് അറിയില്ലായിരുന്നു.

അടുത്തിടെ വിവാഹം കഴിക്കാന്‍ ബന്ധുക്കളുടെ അനുമതി തേടി യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമമുഖ്യനൊപ്പം പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹം. റിസ്വാന്‍ ബഹാദുര്‍ഗഞ്ചില്‍ ബന്ധുക്കളൊപ്പമെത്തി പരമ്പരാഗത രീതിയില്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വധുവിനൊപ്പം വീട്ടിലേക്ക് മടങ്ങി.

വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ഇതോടെ വരന്റെ വീട്ടുകാര്‍ ഗ്രാമത്തിലെ ക്ലിനിക്കിലെ ഡോക്ടറെ സമീപിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെ വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page