അജാനൂര്‍ (കാഞ്ഞങ്ങാട്): ഫെബ്രുവരി 12നു നടക്കുന്ന ഓട്ടോ തൊഴിലാളി ദേശീയ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) അജാനൂര്‍ ഡിവിഷന്‍ സമ്മേളനം ആഹ്വനം ചെയ്തു. സമ്മേളനം ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.എ. റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് പി.ആര്‍ രാജു അധ്യക്ഷത വഹിച്ചു. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലാളിവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്ത്വത്തില്‍ ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ചാമുണ്ഡിക്കുന്ന് ചാലിങ്കാല്‍ റോഡ് മെക്കാഡം ടാര്‍ ചെയ്യുക, ദേശീയപാത പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, മാണിക്കോത്ത് റെയില്‍വേ മേല്‍പാലം നിര്‍മ്മിച്ച് ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഏരിയ സെക്രട്ടറി പി.രാഘവന്‍, ഏരിയ കമ്മറ്റി അംഗം സരസന്‍ പെരളം, കരുണാകരന്‍ ചാമുണ്ഡിക്കുന്ന്, ഹരീഷ് ആനവാതുക്കാല്‍, പ്രജിത്ത് മാണിക്കോത്ത് ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, രാജീവന്‍ കണ്ണികുളങ്ങര പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.ആര്‍ രാജു (പ്രസി.), ഷാജി നോര്‍ത്ത്(വൈ പ്രസി.),
ഉണ്ണി പാലത്തിങ്കാല്‍(സെക്ര.), ഹരീഷ് പെരളം(ജോ. സെക്ര.), ഖജാന്‍ജി രാജീവന്‍ കണ്ണികുളങ്ങര (ട്രഷ.).







