ബോവിക്കാനം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത അക്ഷര കരോൾ പരിപാടി- റിപ്പബ്ലിക് ദിന സദസ്സ് ബെള്ളിപ്പാടി മധു വാഹിനി ലൈബ്രറിയിൽ ആരംഭിച്ചു. രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം നിർവ്വഹിച്ചു. സി കെ ബാലകൃഷ്ണൻ, സുജിത , അശ്വിനി , ശോഭ, കെ ജയചന്ദ്രൻ, രാജേഷ് പി ജി, അഭിനവ് ഇ പി പ്രസംഗിച്ചു.








