കൊല്ലം : കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ടുപേർ പൊളളലേറ്റു മരിച്ചു. രണ്ടുപേർക്കു ഗുരുതര നിലയിൽപൊള്ളലേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താമരശ്ശേരി ദേശീയപാതയിൽ ഞായറാഴ്ച രാത്രിയാണ് അപകടം. എഴുകോൺ അമ്പലത്തുംകാലയിലെ അഭിഷേക് (27), അപകടസ്ഥലത്തും മൈലത്ത സിദ്ധി വിനായകൻ (19) ആശുപത്രിയിലും ആണ് മരിച്ചത്. നീലേശ്വരം സ്വദേശികളായ ജീവൻ, സായി എന്നിവർ ഗുരുതര നിലയിൽ ചികിത്സയിലാണ് . കൂട്ടിയിടിയിൽ പെട്രോൾ ചോർന്നാണ് തീപിടുത്തമുണ്ടായതെന്നു കരുതുന്നു.







