കുണിയ: സമസ്ത നൂറാം വാര്‍ഷിക സമ്മേളന നഗരി സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളും അധ്യാപകരും കുണിയയില്‍ ഒരു ദിവസത്തെ സേവനം അനുഷ്ഠിച്ചു.
സേവനത്തോടൊപ്പം ജോലിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥികള്‍ ചായ സല്‍ക്കാരവും നടത്തി.
സ്ഥാപനത്തിലെ ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇന്നലെ പണി ആയുധങ്ങളുമായി നിരത്തിലിറങ്ങിയത്.
സയ്യിദ് ശുഹൈബ് തങ്ങള്‍, ശൈഖുന ബംബ്രാണ അബ്ദുല്‍ ഖാദിര്‍ ഖാസിമി, കെ. എല്‍ അബൂദുല്‍ ഖാദിര്‍ ഖാസിമി, മൊയ്തു നിസാമി കാലടി, താജുദ്ദീന്‍ ദാരിമി, ഇബ്രാഹിം ഹാജി, സുബൈര്‍ നിസാമി, മൂസ നിസാമി, അബ്ദുറഹ്‌മാന്‍ ഹൈതമി, അലി ദാരിമി, ഇര്‍ഷാദ് ഹുദവി സേവനം വിലയിരുത്തി.







