കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാലില്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച. കന്യപ്പാടിയിലെ നിലോഫര്‍ മഹലിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമ ഫസീല നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച രാവിലെ ഒന്‍പതര മണിക്കും ഇടയിലാണ് സംഭവം. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയും രണ്ടു ഡബ്ബികളിലായി സൂക്ഷിച്ചിരുന്ന 1,300 രൂപയും കൈക്കലാക്കിയതായി ഫസീല നല്‍കിയ പരാതിയില്‍ പറഞ്ഞു.
ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂരില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അഞ്ചു കടകളില്‍ കവര്‍ച്ചനടന്നിരുന്നു. കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുന്നതിനിടയിലാണ് കന്യപ്പാടിയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്.







