കാസര്‍കോട്ടെ മുന്‍ ഡിവൈ എസ് പി. പി.വി പയസ് ജോര്‍ജ്ജ് വിടവാങ്ങി; മരണം തട്ടിയെടുത്തത് സഹോദരന്റെ പേരില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമാപന ചടങ്ങിനിടയിൽ


കാസർകോട്: കാസര്‍കോട്ട് ഡിവൈ എസ് പിയായി ജോലി ചെയ്തിരുന്ന എറണാകുളം, കൂത്താട്ടുകുളം,പൈറ്റക്കുളം പരിയാരത്ത് പയസ് ജോര്‍ജ്ജ് (57)അന്തരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. സഹോദരനും അഭിഭാഷകനുമായിരുന്ന പി വി സന്തോഷിന്റെ സ്മരണയ്ക്കായി പൈറ്റക്കുളം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2003 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പയസ് ജോര്‍ജ്ജ്. 2017 ആഗസ്ത് മുതൽ 2018 ജനുവരി വരെ കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായിരുന്നു. കാസര്‍കോട്ടുകാരായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ ബാച്ചുകാരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page