ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ കൂറ്റന്‍ മുതലയെ കൊലപ്പെടുത്തി കുളത്തിലിട്ടു; 2 യുവാക്കള്‍ അറസ്റ്റില്‍

വഡോദര: ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞ കൂറ്റന്‍ മുതലയെ കൊലപ്പെടുത്തി കുളത്തിലിട്ട രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ബിപിന്‍ നായക്, വിത്തല്‍ നായക് എന്നിവരെയാണ് അറസ്റ്റുചെയ്തത്. വഡോദര വനം വകുപ്പിന്റേതാണ് നടപടി. ഗുജറാത്തിലെ വഡോദരയിലെ കര്‍ജാന്‍ താലൂക്കിലെ ഛോര്‍ഭുജിലാണ് സംഭവം. രാത്രിയില്‍ പുറത്തിറങ്ങിയ അഞ്ചടി നീളമുള്ള മുതലയെ യുവാക്കള്‍ വടി കൊണ്ട് അടിച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഒരാള്‍ വടികൊണ്ട് മുതലയെ തല്ലുമ്പോള്‍ രണ്ടാമന്‍ ടോര്‍ച്ച് അടിച്ച് കൊടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. ഛോര്‍ഭുജ് ഗ്രാമത്തിന് സമീപത്തെ കുളത്തില്‍ നിന്നാണ് മുതല വഴിതെറ്റി ഗ്രാമത്തിലെത്തിയത്. തല്ലിക്കൊന്ന ശേഷം ഇവര്‍ മുതലയെ ഇതേ കുളത്തില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. അഞ്ച് വയസ് പ്രായമുള്ള മുതലയാണ് യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ കുളത്തില്‍ നിന്ന് പുറത്തിറങ്ങിയ മറ്റൊരു മുതലയെ വനംവകുപ്പ് പിടികൂടിയിരുന്നു. മൂന്ന് മുതലകളാണ് കുളത്തിലുണ്ടായിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page