12 കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍; ഡല്‍ഹി പൊലീസിലെ മലയാളി എസ്.ഐ ഷിബുവിന് ധീരതയ്ക്കുള്ള അവാര്‍ഡ്

ന്യൂഡല്‍ഹി: മലയാളികളായ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. ഡല്‍ഹി പൊലീസിലെ എസ്.ഐയും മലയാളിയുമായ ഷിബു ആര്‍.എസിന് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചു. കോഴിക്കോട് സ്വദേശിയാണ് ഷിബു.

കേരള പൊലീസില്‍ നിന്ന് എസ്. പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐബി റാണി, കെ.വി ശ്രീജേഷ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുളള മെഡലുണ്ട്.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എ.എസ്.പി എ.പി ചന്ദ്രന്‍, എസ്. ഐ ടി.സന്തോഷ് കുമാര്‍, ഡി.എസ്.പി. കെ.ഇ പ്രേമചന്ദ്രന്‍, എ.സി.പി. ടി.അഷ്‌റഫ്, ഡി.എസ്.പി. ഉണ്ണികൃഷ്ണന്‍ വെളുത്തേടന്‍, ഡി.എസ്.പി. ടി. അനില്‍കുമാര്‍, ഡി.എസ്.പി. ജോസ് മത്തായി, സി.എസ്.പി. മനോജ് വടക്കേവീട്ടില്‍, എ.സി.പി സി. പ്രേമാനന്ദ കൃഷ്ണന്‍, എസ്.ഐ പ്രമോദ് ദാസ്. ഫയര്‍ഫോഴ്‌സിലെ എ.എസ് ജോഗി, കെ.എ ജാഫര്‍ഖാന്‍, വി.എന്‍ വേണുഗോപാല്‍ എന്നിവര്‍ക്കും. ജയില്‍ വകുപ്പിലെ ടിവി രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍ എന്നിവര്‍ക്കും മെഡലുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page