കോഴിക്കോട്: പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ വി വിജേഷ് നാടക കുഴഞ്ഞു വീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളില്‍ വിജേഷ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ വിജേഷ് ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് നാടക മേഖലയിലേയ്ക്ക് തിരിഞ്ഞത്. പിന്നീട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിയതോടെ ജീവിതം തന്നെ നാടകമാക്കി. നാടക പ്രവര്‍ത്തകയായ കബനിയാണ് ഭാര്യ. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ‘തീയേറ്റര്‍ ബീറ്റ്‌സ്’ എന്ന നാടക പരിശീലന കേന്ദ്രം ശ്രദ്ധേയമാണ്.







