ട്രാക്കില്‍ തലവെച്ച് ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പില്‍ മധ്യവയസ്‌ക്കന്‍; ട്രെയിന്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം; ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി പൊലീസ്

തൃശൂര്‍: ട്രാക്കില്‍ തലവെച്ച് ആത്മഹത്യ ചെയ്യാനുള്ള മധ്യവയസ്‌ക്കന്റെ നീക്കം തടഞ്ഞ് പൊലീസ്. വെള്ളാഞ്ചിറ കാല്‍വരിക്കുന്ന് ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പന്‍കുന്ന് സ്വദേശിയായ 58 കാരനെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാല്‍വരിക്കുന്ന് പള്ളിക്ക് സമീപം എറണാകുളത്തേക്ക് പോകുന്ന ട്രാക്കില്‍ ഒരാള്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് പൊലീസില്‍ വിവരമറിയിച്ചത്.

സന്ദേശം ലഭിച്ച ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂര്‍ പൊലീസ് സ്റ്റേഷന്‍ ഗ്രേഡ് എസ്.ഐ ജെയ്സണ്‍, സി.പി.ഒ ഹരികൃഷ്ണന്‍, ഹോം ഗാര്‍ഡ് ജോയ് എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോള്‍ ഇയാള്‍ ട്രാക്കില്‍ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിന്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥര്‍ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. അപ്പോഴേക്കും ട്രെയിന്‍ കടന്നുവരികയും ചെയ്തു.

റെയില്‍വേ ട്രാക്കില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പൊലീസ് ആശ്വസിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page