20 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് മാതാവിന്റെ കൈയില്‍ നിന്ന് തട്ടിപ്പറിച്ച് കിണറ്റിലിട്ടു

ഛത്തീസ്ഗഡ്: 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുരങ്ങ് മാതാവിന്റെ കൈയില്‍ നിന്ന് തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞു. ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍-ചമ്പ ജില്ലയിലെ സെവ്നി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മ സുനിത റാത്തോഡ് കുഞ്ഞിനൊപ്പം വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഈ സമയം നാലഞ്ച് കുരങ്ങുകള്‍ ടെറസിലുണ്ടായിരുന്നു. അതില്‍ ഒരു കുരങ്ങന്‍ പെട്ടെന്ന് ചാടി വീണ് കുഞ്ഞിനെ തട്ടിപ്പറിച്ച് ടെറസിലേക്ക് ഓടി.

പിന്നാലെ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
ശബ്ദം കേട്ട് പേടിച്ച കുരങ്ങന്‍ കുഞ്ഞിനെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാര്‍ ബക്കറ്റ് കൊണ്ട് കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്തു. പ്രാഥമിക ചികിത്സയ്ക്കുശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ധരിച്ചിരുന്ന ഡയപ്പര്‍ കാരണമാണ് കുട്ടി പെട്ടെന്നു മുങ്ങിപ്പോകാതിരുന്നത് എന്ന് കുടുംബം പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page