400 പൗണ്ട് ഭാരമുള്ള ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ നിന്നു ധീരനായ 26 കാരൻ ഇങ്ങനെ രക്ഷപ്പെട്ടു; എന്തെ,അത്തരമൊരു സാഹചര്യത്തിൽപ്പെട്ടാൽ ഇങ്ങനെയൊരു പരീക്ഷണത്തിന് ആർക്കാണ് തയ്യാറാവാൻ കഴിയുക ?

പി പി ചെറിയാൻ

മൊണ്ടാന:കരടിയുടെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമേരിക്കൻ വേട്ടക്കാരന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . നിമിഷനേരം കൊണ്ട് എടുത്ത ധീരമായ ഒരു തീരുമാനമാണ് ചേസ് ഡെൽവോ എന്ന 26-കാരന്റെ ജീവൻ രക്ഷിച്ചത്.

അമേരിക്കയിലെ മൊണ്ടാനയിൽ സഹോദരനൊപ്പം വേട്ടയാടുന്നതിനിടെയാണ് ചേസ് ഏകദേശം 180 കിലോയോളം ഭാരമുള്ള ഒരു ഗ്രിസ്‌ലി കരടിയുടെ മുന്നിൽപ്പെട്ടത്.
മഞ്ഞും കാറ്റും നിറഞ്ഞ കാലാവസ്ഥയിൽ, ഉറങ്ങിക്കിടക്കുകയായിരുന്ന കരടിയുടെ തൊട്ടടുത്തെത്തും വരെ ചേസിന് അതിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഉറക്കമുണർന്ന കരടി പെട്ടെന്ന് തന്നെ ചേസിനെ ആക്രമിച്ചു.

കരടി ചേസിന്റെ തല കടിച്ചുപിടിക്കുകയും കാലിൽ കടിച്ചു കുലുക്കി വായുവിലേക്ക് എറിയുകയും ചെയ്തു. മരണം മുന്നിൽ കണ്ട നിമിഷമായിരുന്നു അത്.

ആ പരിഭ്രാന്തിക്കിടയിലും തന്റെ മുത്തശ്ശി പണ്ട് നൽകിയ ഒരു ഉപദേശം ചേസ് ഓർത്തെടുത്തു. വലിയ മൃഗങ്ങൾക്ക് വായയുടെ ഉള്ളിൽ സ്പർശിച്ചാൽ ഓക്കാനം വരുന്ന പ്രവണത ഉണ്ടെന്നായിരുന്നു മുത്തശ്ശിയുടെ ഉപദേശം ,

രണ്ടാമതും ആക്രമിക്കാൻ വന്ന കരടിയുടെ വായിലേക്ക് ചേസ് തന്റെസർവ ധൈര്യവും സംഭരിച്ചു വലതുകൈ ആഞ്ഞു തള്ളിക്കയറ്റി. ഇതോടെ അസ്വസ്ഥത അനുഭവപ്പെട്ട കരടി പെട്ടെന്നുതന്നെ ചേസിനെ വിട്ട് ഓടിപ്പോവുകയായിരുന്നു.

തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ചേസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം തുന്നിക്കെട്ടുകൾ വേണ്ടിവന്നെങ്കിലും അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തി.

“തനിക്കു മുറിവേറ്റത് കരടിയുടെ കുറ്റമല്ല, താ നതിനെ പേടിപ്പിച്ചതുകൊണ്ടാണ് അത് ആക്രമിച്ചത്. എന്നെപ്പോലെ തന്നെ ആ കരടിയും പേടിച്ചിരുന്നു,” എന്നായിരുന്നു ആശുപത്രി കിടക്കയിൽ വെച്ച് ചേസ് പ്രതികരിച്ചത്.

മരണത്തെ മുഖാമുഖം കണ്ടിട്ടും കരടിയെ കുറ്റപ്പെടുത്താത്ത ചേസിന്റെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page