വാഷിങ്ടന്‍: കുടുംബകലഹത്തിനിടെ യുഎസില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ നാലു ബന്ധുക്കളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറാണ് (51) അറസ്റ്റിലായത്. ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ അലമാരയില്‍ ഒളിച്ചിരുന്നതിനാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിലൊരു കുട്ടി എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കുട്ടികളെ പിന്നീട് പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറി.







