ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ‘ഭാര്യ’ പദവി നല്‍കണം; ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണമെന്നും കോടതി

ചെന്നൈ: ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ‘ഭാര്യ’ പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പ്രസ്താവിച്ചു. ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹിതരായ സ്ത്രീകള്‍ക്കുള്ള നിയമപരമായ പരിരക്ഷ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍, ഈ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്ന് ജസ്റ്റിസ് എസ് ശ്രീമതി പറഞ്ഞു. നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് ബന്ധം വഷളാകുമ്പോള്‍ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറൈ ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. യുവാവും യുവതിയും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പലതവണ യുവാവ് യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് വാഗ്ദാനം ലംഘിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page