ശബരിമല സ്വര്‍ണ്ണക്കൊള്ള: പോറ്റിയേ കേറ്റിയേ പാരഡിപാട്ട് പാടി പ്രതിപക്ഷവും ഭരണ പക്ഷവും; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ – ഭരണപക്ഷ ബഹളം. സഭ ചൊവ്വാഴ്ച വരെ പിരിഞ്ഞു. സഭ ആരംഭിച്ചതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം തുടങ്ങുകയായിരുന്നു.ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം തുടങ്ങിയത്.
മന്ത്രി രാജിവയ്ക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിനു മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു.
ഇതോടെ മന്ത്രി എം ബി രാജേഷ് മറുപടിയുമായെത്തി. സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പരിഹസിച്ചു കൊണ്ടാണ് മന്ത്രി മറുപടി നല്‍കിയത്. അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിനു ഭയമാണെന്നും എം ബി രാജേഷ് മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷ എം എല്‍ എ മാര്‍ എഴുന്നേറ്റു നിന്നു. തുടര്‍ന്ന് നടുത്തളത്തില്‍ ഇറങ്ങുകയും സ്പീക്കറുടെ ഇരിപ്പിടം ബാനര്‍കൊണ്ട് മറയ്ക്കുകയും ചെയ്തു. ” പോറ്റിയേ കേറ്റിയേ…” എന്ന പാരഡി പാട്ട് പാടി പ്രതിപക്ഷം ബഹളം കടുപ്പിച്ചു.” സ്വര്‍ണ്ണം കട്ടത് ആരപ്പ…”എന്നു പാടിയപ്പോള്‍ ” അടൂര്‍ പ്രകാശിനോട് ചോദിക്കുവെന്നു” മറുപടി പാട്ടുപാടി ഭരണപക്ഷവും രംഗം കൊഴുപ്പിച്ചു. ഇതോടെ ബഹളം കനക്കുകയും സഭ ചൊവ്വാഴ്ച വരെ പിരിയുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page