കാസര്‍കോട്: മഞ്ചേശ്വരം, ബഡാജെ, പൊസോട്ട് സ്വദേശിയായ ദര്‍സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. മുതുക്കുഞ്ഞ ഹൗസിലെ അബൂബക്കറിന്റെ മകന്‍ യൂസഫ് കലന്തര്‍ ബാബ (14)യെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നു പോയ ശേഷം മകന്‍ തിരിച്ചെത്തിയില്ലെന്നു കാണിച്ച് അബൂബക്കര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉള്ളതായി പരാതിയില്‍ പറഞ്ഞു.







