പാലക്കാട്: കല്ലേക്കാട്, വ്യാസവിദ്യാ പീഠത്തിലെ ഹോസ്ററലിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം, വരോട് സ്വദേശികളായ രാജേഷ് – ശ്രീജ ദമ്പതികളുടെ മകൾ രുദ്ര (16) യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നു പിതാവ് ആരോപിച്ചു. ഇതു സംബന്ധിച്ച് പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. സീനിയർ വിദ്യാർത്ഥികൾ മകളെ മർദ്ദിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
എന്നാൽ പിതാവിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. പാലക്കാട് നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







